- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പവർപ്ലേയിൽ 105; അഭിഷേകും ഹെഡും ചേർന്ന് നൽകിയ വെടിക്കെട്ട് തുടക്കം; 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യനിരയ്ക് കാലിടറി; പഞ്ചാബിന് മുന്നിൽ 220 റൺസിന്റെ ലക്ഷ്യം വെച്ച് ഹൈദരാബാദ്

മുള്ളൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. സ്ഫോടനാത്മകമായ തുടക്കം നൽകിയ ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചത്.
ആദ്യ വിക്കറ്റിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് പഞ്ചാബ് ബൗളർമാരെ നിലംപരിശാക്കി. 8.1 ഓവറിൽ 120 റൺസാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. അഭിഷേക് ശർമ്മ വെറും 28 പന്തിൽ നിന്ന് 8 സിക്സറുകളും 5 ഫോറുകളുമടക്കം 74 റൺസ് നേടി പുറത്തായി. 264.29 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ട്രാവിസ് ഹെഡ് 23 പന്തിൽ 38 റൺസ് നേടി പിന്തുണ നൽകി.
അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും നിർണായക വിക്കറ്റുകൾ ഷശാങ്ക് വീഴ്ത്തി. ഇതോടെ ഹൈദരാബാദിന്റെ റൺറേറ്റ് കുറഞ്ഞു. ഒരു ഘട്ടത്തിൽ 250 നു മുകളിൽ പോകുമെന്ന് തോന്നിയെങ്കിലും മധ്യനിരയ്ക്ക് വേഗത്തിൽ സ്‌കോർ ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റൻ ഇഷാൻ കിഷനെ (27) അർഷ്ദീപ് സിങ് പുറത്താക്കിയപ്പോൾ, ഹെൻറിച്ച് ക്ലാസൻ (33 പന്തിൽ 39) നേടി. അവസാന ഓവറുകളിൽ അനിികേത് വർമ്മ 9 പന്തിൽ 18 റൺസെടുത്തു. സലിൽ അറോറ 9 റൺസെടുത്തു പുറത്തായി.
പഞ്ചാബ് നിരയിൽ അർഷ്ദീപ് സിങ്ങും ഷശാങ്ക് സിങ്ങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയില്ല. അർഷ്ദീപ് 4 ഓവറിൽ 50 റൺസും ഷശാങ്ക് 3 ഓവറിൽ 20 റൺസും വഴങ്ങി. സേവ്യർ ബാർട്ട്ലെറ്റ് ഒരു വിക്കറ്റ് നേടി. മാർക്കോ യാൻസൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ വിക്കറ്റൊന്നും നേടാതെ യഥാക്രമം 40, 33 റൺസ് വീതം വിട്ടുകൊടുത്തു.
പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോനോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയ്കുമാർ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ.


