- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളൻപൂരിൽ സൺറൈസേഴ്സ് സിക്സർ മഴ; പഞ്ചാബ് ബൗളർമാരെ തല്ലിച്ചതച്ച് അഭിഷേകും ഹെഡും; ആറ് ഓവറിൽ വിക്കറ്റ് പോകാതെ നൂറു കടന്ന് ഓറഞ്ച് ആർമി; ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക്

മുള്ളൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് മികച്ച തുടക്കം. വെടിക്കെട്ട് ഓപ്പണർമാരായ അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യ 6 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസാണ് ഹൈദരാബാദ് നേടിയത്.
തുടക്കം മുതൽ പഞ്ചാബ് ബൗളർമാരെ ഹൈദരാബാദ് ബാറ്റർമാർ നിലംപരിശാക്കി. വെറും 22 പന്തിൽ നിന്ന് 7 സിക്സറുകളും 5 ഫോറുകളുമടക്കം 66 റൺസുമായി അഭിഷേക് ശർമ്മയാണ് മികച്ച തുടക്കം നൽകിയത്. 300 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. മറുവശത്ത് 15 പന്തിൽ നിന്ന് 31 റൺസുമായി ട്രാവിസ് ഹെഡ് ഉറച്ച പിന്തുണ നൽകുന്നു.
പഞ്ചാബ് ബൗളർമാരെല്ലാവരും സൺറൈസേഴ്സ് ബാറ്റിങ് ചൂടറിഞ്ഞു. 2 ഓവറിൽ 33 റൺസ് വഴങ്ങിയ അർഷ്ദീപ് സിങ്ങും, ഒരോവറിൽ 24 റൺസ് വിട്ടുകൊടുത്ത വൈശാഖ് വിജയ്കുമാറും വല്ലാതെ വിയർത്തു. സേവ്യർ ബാർട്ട്ലെറ്റ് 2 ഓവറിൽ 31 റൺസും മാർക്കോ യാൻസൻ ഒരോവറിൽ 16 റൺസും വഴങ്ങി.
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സൺറൈസേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണിൽ ഇതുവരെ പഞ്ചാബ് തോൽവിയറിഞ്ഞിട്ടില്ല.
പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോനോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയ്കുമാർ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ.


