- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കാരുടെ കോമ്പോസിഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ എന്‍സിഎല്ലിന് വീഴ്ച; അമേരിക്കന്‍ ക്രിക്കറ്റ് ലീഗിന് ഐസിസി വിലക്ക്
ന്യൂഡല്‍ഹി: അമേരിക്കയിലെ നാഷണല്‍ ക്രിക്കറ്റ് ലീഗിനെതിരെ(എന്‍സിഎല്‍) കടുത്ത നടപടിയുമായി ഐസിസി. കളിക്കാരുടെ കോമ്പോസിഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ എന്‍സിഎല്ലിന് വീഴ്ച സംഭവിച്ചായി ചൂണ്ടിക്കാട്ടി ഐസിസി അധികൃതര്‍ക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലീഗിന്റെ ഇനിയുള്ള സീസണകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണ് ഐസിസി തീരുമാനം.
ആഗോളതലത്തില്‍ ടി20, ടി10 ലീഗുകള്‍ക്കായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് ഐസിസി നടപടി. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ ഇരുപത് ഓവര്‍ മത്സരങ്ങള്‍ക്കും പത്ത് ഓവര്‍ മത്സരങ്ങള്‍ക്കും ദേശീയ ലീഗ് നടത്തുന്നതില്‍ ഐസിസി ചില മാനദണ്ഡങ്ങള്‍ വെച്ചിരുന്നു.
ലീഗില്‍ ഏഴ് താരങ്ങള്‍ രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഉള്ളവരാവണമെന്ന വ്യവസ്ഥയാണ് അതിലൊന്ന്, അതാത് പ്രദേശത്ത് ക്രിക്കറ്റിനെ വളര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഈ വ്യവസ്ഥ യുഎസ്എ നാഷണല്‍ ക്രിക്കറ്റ് ലീഗ് ലംഘിച്ചുവെന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്. ആറോ ഏഴോ വിദേശ താരങ്ങള്‍ പല ടീമിലും ഒരേ സമയം കളിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്‍സിഎല്‍ ലോകശ്രദ്ധ നേടുന്നതിന്റെ ഭാഗമായി വസീം അക്രം, വിവിയന്‍ റിച്ചാര്‍ഡ്സ് തുടങ്ങി പ്രമുഖരെ അംബാസഡര്‍ സ്ഥാനത്തേക്ക് അധികൃതര്‍ കൊണ്ടുവന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ ലീഗിലെ ടീം ഉടമകളുടെ സംഘത്തിലുണ്ട്.