- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസി ടെസ്റ്റ് റാങ്കിംഗ്; റിഷഭ് പന്തിന് സ്ഥാനക്കയറ്റം; വിരാട് കോഹ്ലിയും പിന്നിലായി; ടി20 റാങ്കിംഗില്‍ സഞ്ജു സാംസണ് സ്ഥാന നഷ്ടം
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സ്ഥാനക്കയറ്റം. വിരാട് കോലിയെ മറികടന്ന് പന്ത് ആറാം സ്ഥാനത്തെത്തി. ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിലാണ് റിഷഭ് പന്തിന്റെ സ്ഥാനം ഉയർന്നത്. എന്നാൽ വിരാട് കോഹ്ലി ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാമതായി. അതേസമയം, ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പതിനാറാം സ്ഥാനത്തായി. ന്യൂസീലൻഡിനെതിരെ നടത്തിയ മികച്ച പ്രകടനമാണ് റിഷഭ് പന്തിന് തുണയായത്. ടി20 റാങ്കിംഗില്‍ സഞ്ജു സാംസണും ഒരു സ്ഥാനം താഴേക്കിറങ്ങി.
ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20 റൺസെടുത്ത റിഷഭ് പന്തായിരുന്നു ടോപ് സ്കോറര്‍. കീപ്പ് ചെയ്യുന്നതിനിടെ കാല്‍ മുട്ടില്‍ പരിക്കേറ്റെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ പന്ത് ടീമിനായി നിർണായകമായ 99 റണ്‍സ് നേടി. യശസ്വിയും റിഷഭ് പന്തും കോലിയുമാണ് റാങ്കിംഗില്‍ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ. യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്താണ്.
ബൗളിം റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും അശ്വിന്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ ഏഴാമതും കുല്‍ദീപ് യാദവ് പതിനാറാമതുമുണ്ട്. മുഹമ്മദ് സിറാജ് 27-ാം സ്ഥാനത്താണ്.
സഞ്ജു റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 66-ാം സ്ഥാനത്തായി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ സെഞ്ചുറിയോടെ 65-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാൽ പുതിയ റാങ്കിംഗ് പുറത്ത് വന്നപ്പോൾ സഞ്ജു വീണ്ടും താഴേക്ക് പോവുകയായിരുന്നു. ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്. യശസ്വി ജയ്സ്വാള്‍ ആറാമതും, രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ റുതുരാജ് ഗെയ്ക്‌വാദ് 13-ാം സ്ഥാനത്തുമാണ്.