- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്ത് ക്യാപ്റ്റൻ, സായ് സുദര്‍ശനാണ് വൈസ് ക്യാപ്റ്റൻ; രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ടീമിൽ പരിഗണിച്ചില്ല
മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ റിഷഭ് പന്ത് നയിക്കും. സായ് സുദര്‍ശനാണ് എ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ പന്തിന്റെ തിരിച്ചുവരവ് കൂടിയാണിത്. കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മാഞ്ചസ്റ്റർ ടെസ്റ്റിൽ ക്രിസ് വോക്സിന്റെ പന്ത് കാലിൽ ഏറ്റതിനെ തുടർന്നാണ് പന്തിനു പരിക്കേറ്റത്. ഇതേത്തുടർന്ന് അവസാന ടെസ്റ്റും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും നഷ്ടമായി.
ഏകദേശം മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് റിഷഭ് പന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നത്. ആദ്യ മത്സരത്തിനു ശേഷം ടീം അംഗങ്ങളിൽ ചില മാറ്റങ്ങളുണ്ടാകും. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ സെഞ്ചുറി നേടിയ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പായാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര.
ആദ്യ മത്സരത്തിനുള്ള ടീമിൽ എൻ. ജഗദീശൻ, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, അൻഷുൽ കാംബോജ്, തനുഷ് കൊടിയാൻ എന്നിവരും ഉൾപ്പെടുന്നു. സായ് സുദർശൻ ആണ് വൈസ് ക്യാപ്റ്റൻ. രണ്ടാമത്തെ മത്സരത്തിൽ കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, ഋതുരാജ് ഗെയ്ക്വാദ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ് തുടങ്ങിയവറിയാൻ ടീമിൽ പരിഗണിച്ചിരിക്കുന്നത്.
ആദ്യ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം:
റിഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, എൻ ജഗദീശൻ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സാരാൻഷ് ജെയിന്‍.
രണ്ടാം ചതുർദിന മത്സരത്തിനുള്ള ഇന്ത്യൻ ടീം:
റിഷഭ് പന്ത് (ക്യാപ്റ്റൻ), കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.