- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം; പോണ്ടിച്ചേരിയെ തകർത്തത് ആറ് വിക്കറ്റിന്; ഇവാന ഷാനി ടോപ് സ്കോറർ
ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിന് തകര്‍ത്ത് കേരളം വിജയക്കുതിപ്പ് തുടർന്നു. മഞ്ഞു വീഴ്ചയെ തുടർന്ന് 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആധിപത്യം പുലർത്തിയാണ് കേരളം വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി നിശ്ചിത 29 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 20.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പോണ്ടിച്ചേരിക്ക് നാല് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തുടക്കം തകർച്ചയോടെയായിരുന്നു. 50 റൺസെടുത്ത അൻജുമും 17 റൺസെടുത്ത അഗല്യയും മാത്രമാണ് പോണ്ടിച്ചേരി നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിനുവേണ്ടി ശിവാനി സുരേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
ലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് ഓപ്പണർ വൈഗ അഖിലേഷിന്റെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായെങ്കിലും, നായിക ഇവാന ഷാനി പുറത്താകാതെ നേടിയ 44 റൺസ് വിജയത്തിൽ നിർണായകമായി. ആര്യനന്ദ 14 റൺസും, ജൊഹീന ജിക്കുപാൽ 12 റൺസും, ജുവൽ ജീൻ ജോൺ 11 റൺസും നേടി പിന്തുണ നൽകി. ലെക്ഷിദ ജയൻ പുറത്താകാതെ എട്ട് റൺസെടുത്തു.




