- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു ബാറ്റിങ് വെടിക്കെട്ട് തുടരമോ? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 ഇന്ന്
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്‌സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് മത്സരം ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും. അഭിഷേക് ശര്‍മ്മയാണ് സഹ ഓപ്പണര്‍.
ബംഗ്ലാദേശിനെതിരായ അവസാനമത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയിരുന്നു. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വി വി എസ് ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഒരുക്കത്തിലായതിനാലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ലക്ഷ്മണെ കോച്ചായി നിയമിച്ചത്.
ഇന്ത്യന്‍ ടീമില്‍ രമണ്‍ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ രണ്ട് ടി 20 പരമ്പരകള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു സൂര്യയും സംഘവും വിജയിച്ചത്.
എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌പോര്‍ട്‌സ് 18നാണ്. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം കാണാനാകും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.