മുംബൈ: സഞ്ജുവിലുള്ള വിശ്വാസം നിലനിര്‍ത്തി സെലക്ടര്‍മാര്‍.ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി 20 ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തി.പ്രധാന വിക്കറ്റ് കീപ്പറായാണ് ഇക്കുറിയും സ്ഞ്ജുവെത്തുന്നത്.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ രമണ്‍ദീപ് സിങ്ങും വിജയകുമാര്‍ വൈശാഖും പുതുമുഖങ്ങളാണ്.ജിതേഷ് ശര്‍മയും ടീമിലുണ്ട്.

പരിക്കുള്ള മായങ്ക് യാദവ് പുറത്തായി.15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്.ടീം: സുര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ആക്ഷര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.

കൂടാതെ ഓസ്ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ടൂര്‍ണമെന്റിനുമുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു.ടെസ്റ്റ് ടൂര്‍ണമെന്റിന് 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.മൂന്നുപേരാണ് ടീമിലെ പുതുമുഖങ്ങള്‍.ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഭിമന്യു ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിനെ പുതുമുഖങ്ങള്‍. ട്രാവലിങ് റിസര്‍വായി ഫാസ്റ്റ് ബൗളര്‍മാരായ മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ് എന്നിവരും ഇടംനേടി.

ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്ന പേസര്‍ മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല.പരിക്കേറ്റ കുല്‍ദീപ് യാദവിനെയും പരിഗണിച്ചില്ല.രോഹിത് നയിക്കുന്ന ടീമില്‍ ടെസ്റ്റിലെ പതിവുകാരായ ജയ്‌സ്വാള്‍, ഗില്‍, കോലി, പന്ത്, എന്നിവരെല്ലാം തന്നെ ഇടംനേടി. കെ.എല്‍ രാഹുലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.