നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 248 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച് തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് വരെ എത്തിയ ഇംഗ്ലണ്ട് പിന്നീട് കൃത്യ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടേ ഇരിക്കുകയായിരുന്നു. തുടക്കത്തില്‍ ഫില്‍ സാള്‍ട്ടും (43), ബെന്‍ ഡക്കറ്റും (32) ചേര്‍ന്ന് മികച്ച് തുടക്കം നല്‍കി. 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് റണ്ണൗട്ടായതാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ ആയത്. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ അടിപതറി.

പിന്നാലെ സ്‌കോര്‍ 77ല്‍ നില്‍ക്കെ ബെന്‍ ഡുക്കറ്റിനെ അരങ്ങേറ്റ ഏകദിനം കളിക്കുന്ന ഹര്‍ഷിത് റാണ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. 10ാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു വിക്കറ്റ്. താരം 29 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. പിന്നാലെ ആറാം പന്തില്‍ ഹര്‍ഷിത് ഹാരി ബ്രൂക്കിനേയും മടക്കി. താരം 3 പന്തില്‍ 0 റണ്‍സുമായി പുറത്ത്.

ബ്രൂക്കിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി മികവിലൂടെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വീണ്ടും ടീമിനെ ട്രാക്കിലെത്തിച്ചു. എന്നല്‍ 52ല്‍ നില്‍ക്കെ ബട്‌ലറും മടങ്ങി. അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്. പിന്നീട് ബേതേല്‍ ഒരു ഭാഗത്ത് പൊരുതി നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 200 കടന്നത്. പൊരുതി നിന്ന ബേതേലിനെ ജഡേജ മടക്കി. താരം 51 റണ്‍സെടുത്തു.

പിന്നീട് വന്ന ആര്‍ക്കും ഇന്ത്യന്‍ നിരക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ലിയാം ലിവിങ്സ്റ്റണ്‍(5), ബ്രൈഡണ്‍ കാര്‍സെ(10), ആദില്‍ റഷീദ്(8), സാദിഖ് മഹമൂദ്(2) എന്നിവര്‍ പുറത്തായി. അതേമസയം അവസാന നിമിഷം ഇന്ത്യയെ വിറപ്പിക്കാന്‍ ജോഫ്ര ആര്‍ച്ചറിനായി. ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം താരം നേടി.

എന്നാല്‍ രോഹിത് ശര്‍മ ജഡേജയെ ഇറക്കി വാലറ്റത്തിന് വിരാമം ഇടുകയായിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരേ വിക്കറ്റ് വീതം നേടി. ഹാര്‍ദിക്കിന് ഒരു ഓവര്‍ മെയിഡിന്‍ നേടാന്‍ സാധിച്ചെങ്കിലും വിക്കറ്റ് ഒന്നും ലഭിച്ചില്ല. കോഹ് ലി ഇല്ലാതെയാണ് ഇന്ന് ഇന്ത്യന്‍ ടീം കളിക്കാന്‍ ഇറങ്ങിയത്.