ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വച്ച് അടുത്ത വര്‍ഷം നടക്കാൻ പോകുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഒന്നും ഉറപ്പായിട്ടില്ല. പാകിസ്ഥാനുമായി കളിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രശ്‌നം.

അടുത്ത വർഷം 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് ചാമ്പ്യൻസ് ട്രോഫിമത്സരം പാകിസ്ഥാനിൽ വച്ച് നടക്കുന്നത്. രാഷ്ട്രീയമായ സുരക്ഷാ പ്രശ്‌നങ്ങൾ പാകിസ്ഥാനില്‍ കളിക്കില്ലെന്നാണ് ബിസിസിഐ യുടെ നിലപാട്.

പക്ഷെ ഇപ്പോഴിതാ അതിനെയെല്ലാം മറികടന്ന് എല്ലാം മറന്ന് ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. പാകിസ്ഥാനികള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സ്‌നേഹിക്കുന്നുവെന്നാണ് പാകിസ്ഥാൻ താരം റിസ്വാന്‍ വ്യക്തമാക്കുന്നത്.

റിസ്വാന്റെ വാക്കുകള്‍, 'ഇവിടെയുള്ള ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കുന്നത് കാണുമ്പോള്‍ അവര്‍ ആവേശത്തിലാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ വന്നാല്‍, ഞങ്ങള്‍ അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കും.' റിസ്വാന്‍ വ്യക്തമാക്കി.