കാണ്‍പൂര്‍: ആശങ്ക നിറഞ്ഞ വാർത്തകൾക്ക് വിരാമമിട്ട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനായി ഇറങ്ങുകയായിരിന്നു. പക്ഷെ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പക്ഷെ ബംഗ്ലാദേശ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്.

ടസ്‌കിന്‍ അഹമ്മദ്, നഹീദ് റാണ എന്നിവര്‍ പുറത്തായിട്ടുണ്ട്. തയ്ജുല്‍ ഇസ്ലാം, ഖലേദ് അഹമ്മദ് എന്നിവരാണ് പകരം എത്തിയത്. നേരെത്തെ ശക്തമായ മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ വൈകിയാണ് ടോസ് വീണത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യയ്‌ക്ക് വേണ്ടി ഇറങ്ങുന്നത് യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശിന് വേണ്ടി ഇറങ്ങുന്നത് ഷാദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ്, ഖാലിദ് അഹമ്മദ്.