- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകം; മെല്‍ബണില്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍
മെല്‍ബണ്‍: വ്യാഴാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ''വ്യാഴാഴ്ച അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കറുത്ത ബാന്‍ഡ് ധരിച്ചു.'' ബിസിസിഐ എക്സില്‍ കുറിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍ സിംഗ്.
ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍ വളര്‍ന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയിലും ഓക്സ്ഫഡ് സര്‍വകലാശാലയിലുമായി പഠനം.