- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രീമിയർ ലീഗ്; പടിയിറങ്ങി ഡെയ്ൽ സ്റ്റെയ്ൻ; ജെയിംസ് ഫ്രാങ്കളിൻ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ബൗളിംഗ് പരിശീലകൻ
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് പരിശീലക സ്ഥാനത്ത് നിന്നും മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ പടിയിറങ്ങി. വ്യക്തിപരമായ കാരണങ്ങളാൽ സ്റ്റെയ്ൻ വരാനിരിക്കുന്ന സീസണിൽ നിന്നും താരത്തിന്റെ പിന്മാറ്റം. ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ജെയിംസ് ഫ്രാങ്കളിനാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്.
2021ലായിരുന്നു ഹൈദരാബാദിന്റെ ബൗളിംഗ് കോച്ചായി ഡെയ്ൽ സ്റ്റെയ്ൻ എത്തിയത്. മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും ടോം മൂഡിയെയും മാറ്റി പകരം ഡാനിയൽ വെട്ടോറിയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചു. എന്നാൽ അടുത്ത സൗത്ത് ആഫ്രിക്കൻ ലീഗിൽ പരിശീലക സ്ഥാനത്ത് തുടരുമെന്ന് സ്റ്റെയ്ൻ അറിയിച്ചു.
"സൺറൈസേഴ്സ് ഹൈദരാബാദിന് നന്ദി, നിർഭാഗ്യവശാൽ ഐപിഎൽ 2025-ലേക്ക് മടങ്ങിവരില്ല, ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനൊപ്പം തുടരും" സമൂഹ മാധ്യമമായ എക്സിലെ സ്റ്റെയിൻ പറഞ്ഞു.