- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി താരം വിഷ്ണു വിനോദിനായി വാശിയേറിയ ലേലം; മത്സരിച്ച് വിളിച്ച് മുംബൈയും പഞ്ചാബും; ഒടുവില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സില്‍; ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ; അണ്‍ക്യാപ്ഡ് താരങ്ങള്‍ക്കും മികച്ച നേട്ടം
മലയാളി താരം വിഷ്ണു വിനോദിനായി പോരടിച്ച് മുംബൈയും പഞ്ചാബും
ജിദ്ദ: ഐപിഎല്‍ താരലേലലത്തില്‍ മലയാളി താരം വിഷ്ണു വിനോദിനായി വാശിയോടെ ലേലം വിളിച്ച് മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും. ഒടുവില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് മലയാളി താരത്തെ സ്വന്തമാക്കി. മുന്‍ ആര്‍സിബി താരം അനൂജ് റാവത്തിനെ ഗുജറാത്ത് ടൈറ്റന്‍സ് 30 ലക്ഷം രൂപയ്ക്ക സ്വന്തമാക്കിയപ്പോള്‍ റോബിന്‍ മിന്‍സിനെ മുംബൈയും കുമാര്‍ കുശാഗ്രയെ ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു. അണ്‍ക്യാപ്ഡ് പേസറായ റാസിക് ധാറിനെ ആറ് കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി.
യുവതാരം ആകാശ് മെഡ്വാളിനെ 1.20 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. സിമ്രാജിത് സിംഗിനെ ഹൈദരാബാദും വൈഭവ് അറോറയെയും രാജസ്ഥാന്‍ സ്വന്തമാക്കി. മായങ്ക് മാര്‍ക്കണ്ഡെ കൊല്‍ക്കത്ത ടീമിലെത്തിച്ചപ്പോള്‍ കരണ്‍ ശര്‍മ മുംബൈ ടീമില്‍ ഇടംപിടിച്ചു.
വിലയേറിയ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍ മാറി. 23.75 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ തിരിച്ചെത്തിച്ചു. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനേയും കൊല്‍ക്കത്ത പാളയത്തിലെത്തിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ക്കായി 3.60 കോടിയാണ് കൊല്‍ക്കത്ത മുടക്കിയത്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം കൊല്‍ക്കത്ത നടത്തിയെങ്കിലും ആര്‍സിബിയുടെ വെല്ലുവിളിക്ക് മുന്നില്‍ കീഴടങ്ങി. 11.50 കോടിക്കാണ് ആര്‍സിബി ഇംഗ്ലീഷ് താരത്തെ കൊണ്ടുവന്നത്. എന്നാല്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ രണ്ട് കോടിക്ക് തിരിച്ചുകൊണ്ടുവരാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു.
വെങ്കടേഷിന് വേണ്ടി തുടക്കത്തില്‍ കൊല്‍ക്കത്തയും ലഖ്നൗ സൂപ്പര്‍ ജയന്റ്സും മുന്നിലുണ്ടായിരുന്നു. എന്നാല്‍ തുക ഉയര്‍ന്നപ്പോള്‍ ലഖ്നൗ പിന്മാറി. പിന്നീട് മത്സരം ആര്‍സിബിയും കൊല്‍ക്കത്തയും തമ്മിലായി. ശക്തമായ മത്സരം താരത്തിനായി ഉണ്ടായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയുടെ മുന്നില്‍ പിടിച്ചുുനില്‍ക്കാന്‍ സാധിച്ചില്ല. സാള്‍ട്ടിന്റെ കാര്യത്തിലും ഇരു ടീമുകളുമാണ് നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ ഇത്തവണ ആര്‍സിബി പൊക്കി. മുന്‍ കൊല്‍ക്കത്തന്‍ ഓപ്പണര്‍ക്ക് 11.50 മുടക്കാന്‍ ആര്‍സിബി തയ്യാറായില്ല.
വിക്കറ്റ് കീപ്പര്‍മാരില്‍ വിലയേറിയ താരവും സാള്‍ട്ട് തന്നെയാണ്. രണ്ടാമന്‍ ഇഷാന്‍ കിഷന്‍. 11.25 കോടിക്കാണ് ഇഷാനെ, സണ്‍റൈസേഴ്സ് ഹൈദരാബാദ് പൊക്കിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. മുംബൈ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും പിന്നീട് ആവേശം കാണിച്ചില്ല. അതേസമയം, ജിതേഷ് ശര്‍മയെ 11 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. എട്ട് കോടിക്കാണ് ലേലം അവസാനിച്ചത്. എന്നാല്‍ പഞ്ചാബ് ആര്‍ടിഎം ഓപ്ഷന്‍ നല്‍കി. ആര്‍സിബി മുന്നോട്ടുവച്ച 11 കോടി പഞ്ചാബിന് ഉള്‍ക്കൊള്ളാനായില്ല. അതോടെ ജിതേഷ് ആര്‍സിബിയില്‍.
ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനേയും ആര്‍സിബി ടീമിലെത്തിച്ചു. അതേസമയം പ്രസിദ്ധ് കൃഷ്ണയെ ഗുജറാത്ത് ടൈറ്റന്‍സ് പൊക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ വെല്ലുവിളി മറികടന്നാണ് താരം പ്രസിദ്ധിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. 9.50 കോടിയാണ് താരത്തിന് വേണ്ടി മുടക്കിയത്. ആവേഷ് ഖാനെ തിരിച്ചെത്തിക്കാനുള്ള രാജസ്ഥാന്റെ ശ്രമവും പാളി. 9.75 കോടി മുടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് താരത്തെ ടീമിലെത്തിച്ചത്. ആന്റിച്ച് നോര്‍ജെയെ 6.50 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സ്വന്തമാക്കി.