- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്‍: രോഹിത് ശര്‍മ കളിക്കില്ല; പ്ലേയിങ് ഇലവനില്‍നിന്ന് പുറത്ത്; ലഖ്നൗവിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ; വിഘ്‌നേഷ് ടീമില്‍
ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ലക്‌നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിൽ, ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലക്‌നൗയെ ബാറ്റിങ്ങിന് അയച്ചു. മുംബൈയുടെ മുൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ കാൽമുട്ടിന് പരിക്കേറ്റതിനാൽ ഈ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഹാർദിക് പാണ്ഡ്യ അറിയിച്ചു.
സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. അതിനിടെയാണു പരുക്കും വില്ലനായി എത്തുന്നത്. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ കളിക്കും. ലക്‌നൗവില്‍ പേസര്‍ ആകാശ് ദീപ് മടങ്ങിയെത്തി. എം. സിദ്ധാര്‍ഥ് പുറത്തിരിക്കും.മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓരോ വിജയം വീതം സ്വന്തമാക്കിയ മുംബൈയും ലക്‌നൗവും പോയിന്റ് പട്ടികയില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ്.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേയിങ് ഇലവന്‍ എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ആവേശ് ഖാന്‍, ദിഗ്‌വേഷ് രാതി.
മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് ഇലവന്‍ വില്‍ ജാക്‌സ്, റയാന്‍ റിക്കിള്‍ട്ടന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ഥിര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍.