ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വന്നിരുന്നു. ഐപിഎല്ലിലെ തന്നെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സും, മുംബൈ ഇന്ത്യൻസും 5 വീതം താരങ്ങളെയാണ് നിലനിർത്തിയത്. നിലവിലെ ചാമ്പ്യാന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 താരങ്ങളെ നിലനിർത്തിയപ്പോൾ, കിരീടം നേടി കൊടുത്ത ശ്രേയസ് അയ്യരെ ടീം കൈവിട്ടു എന്നത് ശ്രദ്ധേയമായി.

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആറ് കളിക്കാരെ നിലനിര്‍ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകൾ 5 വീതം താരങ്ങളെ നിലനിർത്തിയപ്പോൾ റിഷഭ് പന്തിനെ കൈവിട്ട ഡല്‍ഹി കാപിറ്റല്‍സ് 4 കളിക്കാരെ നിലനിർത്തി.

താരലേലത്തിനായി ഇറങ്ങുമ്പോൾ പോക്കറ്റിൽ ഏറ്റവും കൂടുതൽ കാശുള്ള പഞ്ചാബ് കിങ്‌സ് ആകെ രണ്ട് താരങ്ങളെയാണ് നിലനിർത്തിയത്. കന്നി കിരീട നേട്ടം ലക്ഷ്യമിട്ടിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂവിനെ അടുത്ത സീസണില്‍ വിരാട് കോലി നയിക്കാനും സാധ്യതേറെയാണ്. 3 താരങ്ങളെ മാത്രമാണ് ടീം നിലനിർത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

നിലനിര്‍ത്തിയ താരങ്ങൾ: റുതുരാജ് ഗെയ്ക്വാദ് (18 കോടി), മതീഷ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എംഎസ് ധോണി (4 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 55 കോടി

ആര്‍ടിഎം ഓപ്ഷന്‍: 1

മുംബൈ ഇന്ത്യന്‍സ്

നിലനിര്‍ത്തിയ താരങ്ങൾ: ജസ്പ്രീത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ്മ (8 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 45 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

നിലനിര്‍ത്തിയ താരങ്ങൾ: റിങ്കു സിംഗ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിങ് (4 കോടി).

പേഴ്സില്‍ ബാക്കിയുള്ളത്: 51 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 0

രാജസ്ഥാന്‍ റോയല്‍സ്

നിലനിര്‍ത്തിയ താരങ്ങൾ: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറെല്‍ (14 കോടി), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 41 കോടി രൂപയുടെ

ആര്‍ടിഎം ഓപ്ഷനുകള്‍: 0

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

നിലനിര്‍ത്തിയ താരങ്ങൾ: ഹെന്റിച്ച് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 45 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 1

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

നിലനിര്‍ത്തിയ താരങ്ങൾ: വിരാട് കോലി (21 കോടി), രജത് പട്ടീദാര്‍ (11 കോടി), യഷ് ദയാല്‍ (5 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 83 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 3

ഡല്‍ഹി കാപിറ്റല്‍സ്

നിലനിര്‍ത്തിയ താരങ്ങൾ: അക്‌സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 73 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 2

ഗുജറാത്ത് ടൈറ്റന്‍സ്

നിലനിര്‍ത്തിയ താരങ്ങൾ: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 69 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 1

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

നിലനിര്‍ത്തിയ താരങ്ങൾ: നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബഡോണി (4 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 69 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 1

പഞ്ചാബ് കിംഗ്‌സ്

നിലനിര്‍ത്തിയ താരങ്ങൾ: ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിംഗ് (4 കോടി)

പേഴ്സില്‍ ബാക്കിയുള്ളത്: 110.5 കോടി

ആര്‍ടിഎം ഓപ്ഷനുകള്‍: 0