- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തില്‍ സണ്‍റൈസേഴ്‌സ്; മികച്ച പ്രകടനത്തോടെ തിരികെ വരാന്‍ പന്തും; ഐപിഎലില്‍ ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ലഖ്‌നൗവിനെ സൂപ്പര്‍ ജയന്റസിനെ നേരിടും
ഐപിഎലില്‍ ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാന് ലഖ്‌നൗവിനെ സൂപ്പര്‍ ജയന്റസിനെ നേരിടും. ആദ്യ മത്സരത്തില്‍ ജയത്തോടെയാണ് സണ്‍റൈസേഴ്‌സ് ഇന്ന് ഇറങ്ങുന്നതെങ്കില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് പന്തിന്റെ ലഖ്‌നൗ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ 300 കടക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം ഈ മത്സരത്തില്‍ തീര്‍ക്കാനായിരിക്കും ടീം ഇറങ്ങുന്നത്. ഹെഡ്, ഇഷാന്‍ എന്നിവര്‍ തിളങ്ങിയാല്‍ ടീമിനെ പിടിച്ചുകെട്ടുക എന്നത് വലിയ ബുദ്ധിമുട്ട് നിറഞ്ഞാതായിരിക്കും.
അതേ സമയം ആദ്യ ജയം ലക്ഷ്യമിട്ടാണ് റിഷഭ് പന്തിന് കീഴിലുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ യുള്ള മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ലഖ്നൗ തോറ്റത്. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും നിരാശജനകമായ പ്രകടനമാണ് പന്ത് കാഴ്ച വെച്ചിരുന്നത്. മികച്ച പ്രകടനത്തോടെ വമ്പന്മാരായ ഹൈദരാബാദിനെ തോല്‍പ്പിച്ച് തിരിച്ചുവരാനാണ് പന്തിന്റെയും ലഖ്നൗവിന്റേയും ശ്രമം.