- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍സിഎയില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ച് ജസ്പ്രീത് ബുംറ; വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് താരം; ഐപിഎല്ലില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷ
ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ ബൗളിംഗ് ആരംഭിച്ചു. പുറംവേദനയില്‍ നിന്ന് മുക്തനാവാന്‍ ആണ് ബുമ്ര എന്‍ സി എയില്‍ എത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച ബുംറയ്ക്ക് ഇംഗ്ലണ്ട് പരമ്പരയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമായിരുന്നു.
ബുംറ തന്നെയാണ് നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പാകിസ്ഥാനെതിരെ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയുടെ മത്സരം കാണാന്‍ ബുംറയും ദുബായില്‍ എത്തിയിരുന്നു. ഐസിസി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാണാണ് അദ്ദേഹം ദുബായില്‍ എത്തിയത്.
മാര്‍ച്ച് 22 ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ 2025 ല്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു കൊണ്ട് തിരിച്ചുവരാന്‍ ആണ് പേസര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂര്‍ണ്ണമായും ആരോഗ്യവാനാണെങ്കില്‍, മാര്‍ച്ച് 23 ന് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കും.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുമ്രയ്ക്ക് വിശ്രമം നല്‍കാന്‍ ധാരണയാവുകയായിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുമ്ര പൂര്‍ണ ഫിറ്റന്‌സ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബുമ്ര എന്‍സിഎയുടെ പരിചരണത്തിന് കീഴിലാണ് ഇപ്പോള്‍.