- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റിലെ നാലാം ഇന്നിങ്സില്‍ കൂടുതല്‍ റണ്‍സ്; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്സില്‍ കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ആണ് ജോ റൂട്ട് മറികടന്നത്.
ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ വിജയകരമായ ചെയ്സിനിടെ പുറത്താകാതെ റൂട്ട് 23 റണ്‍സ് നേടിയതോടെയാണ് സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയായത്. സച്ചിന്റെ 1625 എന്ന റെക്കോര്‍ഡ് മറികടന്ന ജോ റൂട്ട് നാലാം ഇന്നിങ്സില്‍ 1630 റണ്‍സില്‍ എത്തിനില്‍ക്കുകയാണ്.
60 നാലാം ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. എന്നാല്‍ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ റൂട്ട് വെറും 49 നാലാം ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. മുന്‍ ഇംഗ്ലണ്ട് ബാറ്റിങ് താരം അലിസ്റ്റര്‍ കുക്ക് (53 ഇന്നിംഗ്‌സില്‍ 1611), ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (41 ഇന്നിംഗ്‌സില്‍ 1611), വെസ്റ്റ് ഇന്‍ഡീസിന്റെ ചന്ദര്‍പോള്‍ (49 ഇന്നിംഗ്‌സില്‍ 1580) എന്നിവരാണ് പട്ടികയിലെ മറ്റു ബാറ്റര്‍മാര്‍.