- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നര്‍ വിരമിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല'; പ്രഖ്യാപനം ഞെട്ടിച്ചു, അശ്വിന് വിരമിച്ചത് വേദനയോടെയെന്നും കപിൽ ദേവ്
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയ്ക്കിടെ വിരമിക്കൽ പ്രഖ്യാപിച്ച സ്പിന്നർ ആർ അശ്വിൻ നിരാശയോടെയാണ് പ്രഖ്യാപനം നടത്തിയതെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. അശ്വിന് അര്‍ഹിക്കുന്ന പരിഗണന പലപ്പോഴും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അശ്വിന്റെ കരിയർ അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ലെന്നും, ഹോം ഗ്രൗണ്ടില്‍വെച്ച് വിരമിക്കാന്‍ അശ്വിന് അവസരം നല്‍കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്വിൻ വിരമിക്കല്‍ പ്രഖ്യാപിച്ച രീതികണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്ത്യ കണ്ട ഏറ്റവും വലിയ മാച്ച് വിന്നര്‍ ഇങ്ങനെയായിരുന്നില്ല വിരമിക്കേണ്ടിയിരുന്നത്. അപ്രതീക്ഷമായി ഉണ്ടായ തീരുമാനത്തിൽ ആരാധകരും കടുത്ത നിരാശയിലാണ്. ആ വേദന അശ്വിന്‍റെ മുഖത്ത് നിന്ന് വ്യക്തമായി കാണാമായിരുന്നു. അശ്വിന്‍ തീര്‍ത്തും അസംതൃപ്തനായിരുന്നു. അത് എന്നെ തന്നെ ശരിക്കും വേദനിപ്പിച്ചു. കാരണം, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് അശ്വിന് ഇതിലും വലിയ യാത്രയയപ്പ് അര്‍ഹിച്ചിരുന്നുവെന്നും കപില്‍ പറഞ്ഞു.
അശ്വിന്‍ എന്തുകൊണ്ടാണ് ഇത്രയും വേഗം വിരമിക്കാന്‍ തീരുമാനിച്ചത് എന്ന് എനിക്ക് വ്യക്തമായി അറിയില്ലെന്നും, ഇന്ത്യൻ മണ്ണിൽ വിരമിക്കൽ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു. എന്തുകൊണ്ട് ഇത്രവേഗം വിരമിക്കല്‍ പ്രഖ്യാപിച്ചു എന്നറിയില്ല. എന്നാൽ ഇക്കാര്യത്തിൽ അശ്വിന് പറയാനുള്ളത് കൂടി കേള്‍ക്കാന്‍ തനിക്കാഗ്രഹമുണ്ടെന്നും, അദ്ദേഹത്തിനോട് വലിയ ബഹുമാനമാണെന്നും കപിൽ പറഞ്ഞു. രാജ്യത്തിനായി 106 ടെസ്റ്റുകള്‍ കളിച്ച താരമാണദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ അടുത്തെത്താൻ കരുതുന്നില്ലെന്നും കപിൽ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ക്ക് ബിസിസിഐ അശ്വിന് ഉചിതമായ യാത്രയയപ്പ് ഒരുക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
മത്സരത്തിൻ്റെ ഏത് ഘട്ടത്തിലും പന്തെറിയാൻ മടിക്കാത്ത ഒരു ബൗളർ ആയിരുന്നു അശ്വിൻ. ഏതു സാഹചര്യത്തിലും പെട്ടെന്നു പൊരുത്തപ്പെടുന്ന ബൗളർമാരെ നിങ്ങൾക്ക് കാണാൻ സാധിക്കുമോ ? ഒരു ടീമിന്റെ ക്യാപ്റ്റന് ഏത് സാഹചര്യത്തിലും ആശ്രയിക്കാവുന്ന താരമാണ് അശ്വിൻ. അനിൽ കുംബ്ലെയെപ്പോലെ ന്യു ബൗളിൽ പന്തെറിയാൻ കഴിയുന്ന ചുരുക്കം സ്പിന്നർമാരിൽ ഒരാളാണ് അശ്വിനെന്നും അദ്ദേഹത്തിനൊപ്പം കളിക്കേണ്ടി വന്നിരുന്നെങ്കിൽ അശ്വിന് മുന്നിൽ തന്റെ സ്ഥാനം നഷ്ടമാകുമായിരുന്നെന്നും കപിൽ പറഞ്ഞു.