- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 19 വിനു മങ്കാദ് ട്രോഫി; കേരളത്തിന് ആദ്യ ജയം; ബിഹാറിനെ തകർത്തത് ഒൻപത് വിക്കറ്റിന്; എം മിഥുന് മൂന്ന് വിക്കറ്റ്
പുതുച്ചേരി: പത്തൊൻപത് വയസിൽ താഴെയുള്ളവരുടെ വിനു മങ്കാദ് ട്രോഫി ക്രിക്കറ്റിൽ ബിഹാറിനെ തകർത്ത് കേരളം. ടൂർണമെന്റിലെ കേരളത്തിന്റെ ആദ്യ ജയമാണിത്. ഒൻപത് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 43.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായി. മഴയെ തുടർന്ന് വിജയലക്ഷ്യം 93 റൺസായി പുനർനിശ്ചയിച്ചെങ്കിലും, കേരളം 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബിഹാറിനായി അമർ കുമാർ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. ആകൻഷു റായ് 23 റൺസെടുത്തു. കേരളത്തിനായി എം മിഥുൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സംഗീത് സാഗർ രണ്ട് വിക്കറ്റുകൾ നേടി. അമയ് മനോജ്, മൊഹമ്മദ് ഇനാൻ, ആഷ്ലിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 93 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ജോബിൻ ജോബിയും സംഗീത് സാഗറും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു.
30 റൺസെടുത്ത ജോബിൻ പുറത്തായെങ്കിലും, സംഗീത് സാഗർ (33 റൺസ്) റൺസെടുത്തും രോഹിത് കെ.ആർ. (26 റൺസ്) പുറത്താകാതെയും നിന്നതോടെ കേരളം അനായാസ വിജയത്തിലെത്തി. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കേരളം തോൽവി വഴങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോടും രണ്ടാം മത്സരത്തിൽ സൗരാഷ്ട്രയോടുമാണ് കേരളം പരാജയപ്പെട്ടത്.