- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
9 റൺസിനിടെ നഷ്ടമായത് 5 വിക്കറ്റുകൾ; ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 20 പന്തുകൾ ബാക്കിനിൽക്കെ; ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം
മൊഹാലി: ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ ഗുജറാത്തിനെ നാല് വിക്കറ്റിന് തകര്‍ത്ത് കേരളം. ടൂർണമെന്റിൽ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കേരളം 16.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ഗുജറാത്തിനായി ഓപ്പണര്‍മാരായ സിമ്രാനും അര്‍ഷിയ ധരിവാളും ചേര്‍ന്ന് മികച്ച തുടക്കം നല്കി. ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് ഗുജറാത്തിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. വെറും ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. കേരളത്തിനായി എസ്. ആശ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടി. ഷാനി, സലോനി ഡങ്കോരെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഗുജറാത്തിനായി സിമ്രാന് 30 റണ്‍സെടുത്തപ്പോള്‍ അര്‍ഷിയ ധരിവാള്‍ 46 റണ്‍സുമായി ചെറുത്തുനിന്നു.
മറുപടി ബാറ്റിംഗില്‍ കേരളത്തിനായി അക്ഷയയും ഷാനിയും ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷാനി 11 റണ്‍സെടുത്ത് പുറത്തായെങ്കിലും 31 റണ്‍സ് വീതം നേടിയ അക്ഷയയുടെയും ദൃശ്യയുടെയും ഇന്നിംഗ്സുകള്‍ കേരളത്തിന് മികച്ച അടിത്തറ നല്കി. വിജയത്തിനരികെ ദൃശ്യ പുറത്തായെങ്കിലും 20 പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം വിജയമുറപ്പിച്ചു. ഗുജറാത്തിനായി പുഷ്ടി നഡ്കര്‍ണി നാല് വിക്കറ്റുകള്‍ വീഴ്ത്തി.