- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് ഇനി ക്രിക്കറ്റ് ആവേശം; പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം; ആദ്യ ദിനത്തില്‍ ഉദ്ഘാടനവും രണ്ട് മത്സരങ്ങളും;വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന് ഇനി കുട്ടിക്രിക്കറ്റിന്റെ ആവേശം.കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച നാളെ തുടക്കമാകും.ഉദ്ഘാടനച്ചടങ്ങിന് പുറമെ രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുക.തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് ആദ്യ മത്സരം.മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാരുടെ നേതൃത്വത്തിലുള്ള തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ മത്സരം. വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം […]
തിരുവനന്തപുരം: കേരളത്തിന് ഇനി കുട്ടിക്രിക്കറ്റിന്റെ ആവേശം.കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച നാളെ തുടക്കമാകും.ഉദ്ഘാടനച്ചടങ്ങിന് പുറമെ രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുക.തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് ആദ്യ മത്സരം.മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാരുടെ നേതൃത്വത്തിലുള്ള തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ മത്സരം.
വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകന്‍ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. മോഹന്‍ലാലിന് പുറമേ കായിക മന്ത്രി വി. അബ്ദുറഹിമാന്‍, വനിതാ ക്രിക്കറ്റ് ഗുഡ് വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ അബ്ദുല്‍ ബാസിത് നയിക്കുന്ന ട്രിവാന്‍ഡ്രം റോയല്‍സും ബേസില്‍ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേര്‍സും ഏറ്റുമുട്ടും.സെപ്റ്റംബര്‍ രണ്ടുമുതല്‍ 18 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.ആറുടീമുകളാണ് മാറ്റുരയ്ക്കുന്നത്.കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്,തൃശ്ശൂര്‍ ടൈറ്റന്‍സ്,കൊച്ചി ബ്ളൂ ടൈഗേഴ്സ്,
ആലപ്പി റിപ്പിള്‍സ്,ഏരീസ് കൊല്ലം സെയിലേഴ്സ്,ട്രിവാന്‍ഡ്രം റോയല്‍സ് എന്നിവരാണ് ആറ് ടീമുകള്‍.ആകെ 33 മത്സരങ്ങളാണുണ്ടാവുക.സെപ്റ്റംബര്‍ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. 17 ന് സെമി ഫൈനല്‍. സെപ്റ്റംബര്‍ 18 ന് നടക്കുന്ന ഫൈനലില്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും.
ഒരു ദിവസം രണ്ടുമത്സരങ്ങളാണ്. ഒരു മത്സരം ഫ്ളഡ്‌ലിറ്റിലായിരിക്കും.മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.കെ.സി.എല്‍. ചാമ്പ്യന്മാര്‍ക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. റോളിങ് ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപ സമ്മാനമായി നല്‍കും. വ്യക്തിഗത പുരസ്‌കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.
ഇന്ത്യന്‍ ടീമിലേക്ക് ഉള്‍പ്പെടെ വഴിതുറക്കാന്‍ കെ.സി.എല്‍. സഹായിക്കുമെന്ന് താരങ്ങള്‍ കണക്കുകൂട്ടുന്നു.സ്റ്റാര്‍ സ്പോര്‍ട്‌സ് സംപ്രേഷണം ചെയ്യുന്നതിനാല്‍ കെ.സി.എല്‍. മത്സരങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയും സംഘാടകര്‍ പങ്കുവെച്ചു.