- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ കളിച്ചു; അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് ആവേശ ജയം; കരുത്തരായ ബംഗാളിനെ പരാജയപ്പെടുത്തിയത് രണ്ട് റൺസിന്; മുഹമ്മദ് ഇനാന് മൂന്ന് വിക്കറ്റ്
പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവരുടെ വിനു മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ ബംഗാളിനെ രണ്ട് റൺസിന് പരാജയപ്പെടുത്തി കേരളം. മഴ കളിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബംഗാളിന്റെ ലക്ഷ്യം 26 ഓവറില്‍ 148 റണ്‍സായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങില്‍ അവര്‍ക്ക് 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ, സംഗീത് സാഗറിന്റെയും മാധവ് കൃഷ്ണയുടെയും ഇന്നിങ്‌സുകളാണ് കേരളത്തെ കരകയറ്റിയത്. അവസാന ഓവറുകളിൽ അമയ് മനോജിന്റെയും മികച്ച പ്രകടനം കേരളത്തിന് തുണയായി. സംഗീത് സാഗർ 36 റൺസെടുത്തപ്പോൾ, മാധവ് കൃഷ്ണ 38 റൺസെടുത്തു. അമയ് മനോജ് 43 പന്തുകളിൽ നിന്ന് 42 റൺസെടുത്ത് പുറത്താകാതെ നിന്നു. ബംഗാളിനായി രോഹിത് കുമാർ ദാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇറങ്ങിയ ബംഗാളിന് ഓപ്പണർമാരായ അഗസ്ത്യ ശുക്ലയും (29) അങ്കിത് ചാറ്റർജിയും (27) മികച്ച തുടക്കം നൽകി. എന്നാൽ, ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ബൗളർമാർ പിടിമുറുക്കി. മൊഹമ്മദ് ഇനാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബംഗാളിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. തോമസ് മാത്യു രണ്ട് വിക്കറ്റുകൾ നേടി. 41 റൺസെടുത്ത ക്യാപ്റ്റൻ ചന്ദ്രഹാസാണ് ബംഗാളിന്റെ ടോപ് സ്കോറർ.