തിരുവനന്തപുരം: വിനു മങ്കാദ് ട്രോഫി ടൂർണമെന്റിനായുള്ള കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മാനവ് കൃഷ്ണയാണ് ടീമിന്റെ നായകൻ. ഒക്ടോബർ 9 മുതൽ 19 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന ടൂർണമെന്റിൽ മധ്യപ്രദേശാണ് കേരളത്തിൻ്റെ ആദ്യ എതിരാളി.

കേരളത്തിലെ ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളായ മാനവ് കൃഷ്ണ, ഏതാനും മാസം മുൻപ് നടന്ന എൻ.എസ്.കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്റർ പുരസ്കാരം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ സഹോദരൻ മാധവ് കൃഷ്ണയും ടീമിൽ ഇടം നേടിയിട്ടുണ്ട്. കെ.സി.എൽ. (KCL) ടൂർണമെന്റിൽ തിളങ്ങിയ രോഹിത് കെ.ആർ, ജോബിൻ പി. ജോബി, ഇന്ത്യൻ അണ്ടർ 19 ടീം അംഗമായിരുന്ന മുഹമ്മദ് ഇനാൻ തുടങ്ങിയ പ്രമുഖ യുവതാരങ്ങളും ടീമിലുണ്ട്.

കേരള ടീം: മാനവ് കൃഷ്ണ (ക്യാപ്റ്റൻ), രോഹിത് കെ.ആർ, ഇമ്രാൻ അഷ്‌റഫ്, അമയ് മനോജ്, ജോബിൻ പി. ജോബി, സംഗീത് സാഗർ വി, മുഹമ്മദ് ഇനാൻ, ആദിത്യ രാജേഷ്, മാധവ് കൃഷ്ണ, തോമസ് മാത്യൂ, എം. മിഥുൻ, ദേവഗിരി ജി, അഭിനവ് കെ.വി, അദ്വിത് എൻ, എ. അഷ്ലിൻ നിഖിൽ. മുഖ്യ പരിശീലകൻ ഷൈൻ എസ്.എസ്, അസിസ്റ്റൻ്റ് കോച്ച് രജീഷ് രത്നകുമാർ എന്നിവരാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.