- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോലിയെ പുറത്താക്കിയത് ഗുജറാത്തിന്റെ അര്‍ഷാദ് ഖാന്; കോലി ആരാധകരുടെ പൊങ്കാല നടന്‍ അര്‍ഷാദ് വാര്‍സിക്കും
കോലി ആരാധകരുടെ പൊങ്കാല നടന്‍ അര്‍ഷാദ് വാര്‍സിക്കും
ബംഗളൂരു: ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്തത്. ആര്‍.സി.ബിക്ക് സീസണിലെ ആദ്യ തോല്‍വി. എട്ടു വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. സൂപ്പര്‍താരം വിരാട് കോലി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ വേഗം മടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ആര്‍.സി.ബി മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 13 പന്തുകള്‍ ബാക്കി നില്‍ക്കെ അനായാസം മറികടക്കുകയായിരുന്നു.
ആറു പന്തില്‍ ഏഴു റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. യുവതാരം അര്‍ഷാദ് ഖാന്റെ പന്തില്‍ പ്രസിദ് കൃഷ്ണക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്. ഇതിന്റെ രോഷം കോലി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഏറെ രസകരമെന്ന് പറയട്ടെ ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിക്കും ഒരു വിഭാഗം കോഹ്ലി ആരാധകരുടെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. വാര്‍സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് രോഷം പ്രകടിപ്പിച്ചത്. കോലിയെ എന്തിനാണ് ഔട്ടാക്കിയതെന്ന് ഒരു ആരാധകന്‍ അര്‍ഷാദ് വാര്‍സിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. കോലിയെ പുറത്താക്കിയ അര്‍ഷാദ് ഖാനാണെന്ന് തെറ്റിദ്ധരിച്ചാണ് നടന്റെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പൊങ്കാലയിട്ടത്!
ആരാധകരുടെ പല കമന്റുകളും വിദ്വേഷം നിറഞ്ഞതാണ്. അതേസമയം, ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. 39 പന്തില്‍ ആറു സിക്‌സും അഞ്ചു ഫോറുമടക്കം 73 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഗുജറാത്ത് 17.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സായ് സുദര്‍ശന്‍ 36 പന്തില്‍ 49 റണ്‍സെടുത്തു. നായകന്‍ ശുഭ്മന്‍ ഗില്‍ 14 റണ്‍സെടുത്ത് പുറത്തായി.