- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1983 ൽ സുനിൽ വത്സൺ..2007 ലും 2011 ലും ശ്രീശാന്ത് ; പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ സാന്നിദ്ധ്യമായി നജ്‌ലയും; ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിൽ മലയാളി സാന്നിദ്ധ്യം ഇന്ത്യക്ക് ഭാഗ്യമോ! കളക്കളത്തിലെ ചില ചരിത്ര കൗതുകങ്ങൾ
ജോഹന്നാസ് ബർഗ്ഗ്: അവസാനപന്തിൽ സികസ്ർ പറത്താൻ ശ്രമിച്ച മിസ്ബ ഉൾ ഹക്കിനെ കൈപ്പിടിയിലൊതുക്കി ശ്രീശാന്ത് ഇന്ത്യക്ക് പ്രഥമ ടി 20 ലോകകപ്പ് സമ്മാനിച്ച നിമിഷം കായിക പ്രേമികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല..അതുപോലെ ശ്രീലങ്കയെ തോൽപ്പിച്ച് ധോണി ഏകദിന ലോകകപ്പ് ഉയർത്തിയപ്പോഴും ടീമിൽ ശ്രീശാന്ത് അംഗമായിരുന്നു.അന്നുമുതൽക്കെ തന്നെ തമാശ രൂപേണ മലയാളി ഇന്ത്യയുടെ ഭാഗ്യമാണോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതോടെ ഈ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.കാരണം കഴിഞ്ഞ ദിവസവും ഇന്ത്യൻ ടീമിൽ ഒരുമലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നു.അത് മാത്രമല്ല ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഈ വസ്തുത അത്ര എളുപ്പം തളിക്കളയാവുന്ന ഒന്നല്ല എന്നുമനസിലാകും.കാരണം അണ്ടർ 20 പുരുഷ ലോകകപ്പിലെ വിജയത്തിൽ ഒഴികെ മറ്റെല്ലാ ലോകകപ്പ് കിരീട നേട്ടത്തിലും ഇന്ത്യൻ ടീമിൽ മലയാളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്.അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്.
1983ൽ കപിലിന്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്‌സ്, തമിഴ്‌നാട് ടീമുകൾക്കായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതെങ്കിലും സുനിൽ മലയാളി ആയിരുന്നു. ഇടം കൈയൻ ഫാസ്റ്റ് ബൗളറായ സുനിൽ 83 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത ഒരേയൊരു താരമായിരുന്നു.
2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ പാക്കിസ്ഥാനെ വീഴ്‌ത്തി എംഎസ് ധോണിയും സംഘവും കപ്പടിക്കുമ്പോൾ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. സുനിലിനെപ്പോലെയല്ല, ശ്രീശാന്ത് ടീമിനെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു.ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലിൽ 4 ഓവർ എറിഞ്ഞ് 12 റൺസ് വഴങ്ങി ഹെയ്ഡന്റെയും ഗിൽക്രിസ്റ്റിന്റെയും നിർണായക വിക്കറ്റുകൾ എടുക്കുകയും ഫൈനലിൽ പാക്കിസ്ഥാന്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിന്റെ ക്യാച്ച് പിടിയിലൊതുക്കിയും ചെയ്ത് ശ്രീ ലോകകപ്പ് അവിസ്മരണീയമാക്കി.
2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിൽ ശ്രീശാന്തുണ്ടായിരുന്നു.ഫൈനലിൽ നിറം മങ്ങിയെങ്കിലും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു.
ഇതേ പോലെ കഴിഞ്ഞ ദിവസം പ്രഥമ അണ്ടർ 19 ലോകകപ്പ് നടന്നപ്പോൾ റിസർവ് നിരയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മലപ്പുറം തിരൂരുകാരി നജ്‌ല സിഎംസി. റിസർവ് നിരയിൽ ആയിരുന്നതിനാൽ സുനിൽ വത്സണെപ്പോലെ ഒരു മത്സരം പോലും കളിച്ചിക്കാൻ താരത്തിനു സാധിച്ചില്ല. എന്നാൽ, ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ 3 ഓവർ പന്തെറിഞ്ഞ നജ്‌ല 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയിരുന്നു.
മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടീമിന് പുറത്തിരിക്കുമ്പോൾ ഈ കണക്കെങ്കിലും സഞ്ജുവിന് തുണയാകുമോ എന്നാണ് ആരാധകർ ഉ്റ്റുനോക്കുന്നത്.ഏകദിന ലോകകപ്പിന് ഇന്ത്യയിൽ അരങ്ങൊരുങ്ങുമ്പോൾ ഋഷഭ് പന്തിന്റെ അഭാവത്തിലെങ്കിലും സഞ്ജു ടീമിലിടം നേടുമെന്നം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
സ്പോർട്സ് ഡെസ്ക്