- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിച്ചല്‍ സാന്റനര്‍ ന്യൂസിലാണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ മത്സരം: ന്യൂസിലന്‍ഡ് ടീമിനെ നയിക്കുക എന്നത് സ്വപ്നമായിരുന്നു: സാന്റനര്‍
മിച്ചല്‍ സാന്റനറെ ന്യൂസിലാണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനാക്കിയ ഔദ്യോഗിക അറിയിപ്പ് എത്തി. യുഎസ്എ വെസ്റ്റിന്‍ഡീസ് ടി20 ലോകകപ്പിന് ശേഷം കെയിന്‍ വില്യംസണ്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം സാന്റനര്‍ ടീമിന്റെ ക്യാപ്റ്റനായി താത്കാലിക ചുമതല വഹിച്ചിരുന്നു. ഇതില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള കഴിഞ്ഞ മാസം നടന്ന പരമ്പരയും ഉള്‍പ്പെടുന്നു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകളാണ് ക്യാപ്റ്റന്‍ സാന്റ്നറുടെ ആദ്യ ദൗത്യം.
ഏകദിനത്തിലും ട്വന്റി 20 യിലുമായി നൂറിലേറെ തവണ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ച താരമാണ് സാന്റ്‌നര്‍. താല്‍ക്കാലിക ക്യാപ്റ്റനെന്ന നിലയില്‍ 24 ട്വന്റി 20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും സാന്റ്‌നര്‍ ടീമിനെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കു ശേഷം പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയാണ് ന്യൂസിലാന്‍ഡ് കളിക്കുക.
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനെ നയിക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും വെല്ലുവിളി സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സാന്റ്നര്‍ പ്രതികരിച്ചു. 'ഇത് തീര്‍ച്ചയായും ഒരു വലിയ ബഹുമതിയും പ്രിവിലേജുമാണ്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ന്യൂസിലന്‍ഡിനായി കളിക്കുക എന്നതായിരുന്നു സ്വപ്‌നം. എന്നാല്‍ എന്റെ രാജ്യത്തെ രണ്ട് ഫോര്‍മാറ്റുകളില്‍ ഔദ്യോഗികമായി നയിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണ്', സാന്റ്നര്‍ പറഞ്ഞു. ഇതൊരു പുതിയ വെല്ലുവിളിയാണ്. നമുക്ക് മുന്നിലുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ സുപ്രധാന കാലഘട്ടത്തിലേക്ക് കടക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്', സാന്റ്നര്‍ കൂട്ടിച്ചേര്‍ത്തു.