- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ആലോചനകള്‍ പലതും വന്നു, ഒന്ന് വിവാഹം വരെ എത്തി; ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെയും കുടുംബവും നോക്കാന്‍ തയ്യാറാണെങ്കിലെ വിവാഹം കഴിക്കാനാവൂ എന്ന് പറഞ്ഞു; അന്ന് വേണ്ടാന്നു വച്ചു: ഇപ്പോഴും സിംഗളായി തുടരുന്നു: മിതാലി രാജ്
മുംബൈ: എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ട ക്രിക്കറ്റ് താരമാണ് മിതാലി രാജ്. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു അവര്‍. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച ഓരേ ഒരു താരമാണ് മിതാലി. ഇപ്പോര്‍ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വിവാഹം കഴിക്കാതെ സിംഗിളായി തുടരാനുള്ള കാരണമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനായിരിന്ന കാലത്ത് വിവാഹ ആലോചനകള്‍ പലതും വന്നിരുന്നുവെന്നും ഒരിക്കല്‍ വിവാഹത്തിന് അടുത്തെത്തിയെങ്കിലും ക്രിക്കറ്റ് ഉപേക്ഷിച്ചാലെ വിവാഹം കഴിക്കാനാവൂ എന്ന് വരന്‍ പറഞ്ഞതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും 41കാരിയായ മിതാലി രണ്‍വീര്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
എനിക്ക് 25 വയസായിരുന്നു അപ്പോള്‍ പ്രായം. വിവാഹം കഴിഞ്ഞാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കണമെന്നായിരുന്നു വരന്റെ ആവശ്യം. ക്രിക്കറ്റില്‍ തുടരാന്‍ തീരുമാനിച്ച താന്‍ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും മിതാലി രാജ് പറഞ്ഞു. എന്റെ തുടക്കക്കാലത്ത് ക്രിക്കറ്റില്‍ കരിയര്‍ ഉണ്ടാക്കുക എന്ന ചിന്ത പോലും എന്നേപോലെ മിഡില്‍ ക്ലാസായിട്ടുള്ള കുടുംബത്തിന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
എല്ലാം പെണ്‍കുട്ടികളെയും പോലെയായിരുന്നു ഞാനും ചിന്തിച്ച്. രു പ്രായം വരെയൊക്കെ പല പെണ്‍കുട്ടികളും ക്രിക്കറ്റില്‍ തുടരും. അത് കഴിഞ്ഞാല്‍ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളും കുടുംബവുമായി പോകും. 2009ല്‍ ഞാനും ഇങ്ങനെ തന്നെയായിരുന്നു ചിന്തിച്ചത്. എന്തായാലും ലോകകപ്പ് കൂടി കളിച്ചശേഷം കുടുംബ ജീവിതത്തിലേക്ക് കടക്കാമെന്നായിരുന്നു അന്ന് ഞാന്‍ കരുതിയത്.
എന്നാല്‍ ലോകകപ്പ് എന്നെ മാറ്റി മറിച്ചു. ആ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതോടെ എനിക്ക് കിട്ടിയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്റെ ജീവിതം മാറ്റി മറിച്ചു. അഭിനന്ദനങ്ങള്‍ ഒരു കായിക താരത്തിന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്റെ തെളിവായിരുന്നു അത്. ഇതോടെ എന്റെ ചിന്തയും മാറി. ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിട്ട് എന്തിനാണ് വിവാഹം കഴിച്ച് കരിയര്‍ നശിപ്പിക്കുന്നതെന്ന് തോന്നി. അപ്പോള്‍ തനെ അമ്മയോട് കാര്യം പറഞ്ഞു. രണ്ട് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരണമെന്നും ഇപ്പോള്‍ വിവാഹം വേണ്ടെന്നും.
ഇന്ത്യക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളിലും 89 ടി20 മത്സരങ്ങളിലും കളിച്ച മിതാലി രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച ഒരേയൊരു താരം കൂടിയാണ്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ 155 ഏകദിനങ്ങളില്‍ 89 വിജയങ്ങള്‍ സ്വന്തമാക്കിയ മിതാലി 2017ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചു. 2022ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിതാലി രാജ് നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററാണ്.