- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീണ്ടും അവളെ കണ്ടപ്പോള്‍ സമയം നിലച്ചുപോയി'; നീണ്ട ഇടവേളയ്ക്ക് ശേഷം മകളെ കണ്ടുമുട്ടിയതിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ച് മുഹമ്മദ് ഷമി
ലക്നൗ: ദീർഘകാലത്തിനു ശേഷം മകളുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും മകൾ ഐറയെ കണ്ടുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുൻ ഭാര്യ ഹസിൻ ജഹാനിൽ പിറന്ന മകൾ ഐറയുമായിയുള്ള വീഡിയോ മുഹമ്മദ് ഷമി സമൂഹമാധ്യമമായ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചു.
വീഡിയോ പുറത്തു വന്നതോടെ ആരാധകർ ഏറ്റെടുത്തു. വൈറലായ വീഡിയോ ഒരു മണിക്കൂറിനുള്ളിൽ 1.60 ലക്ഷം ലൈക്കുകൾ ലഭിക്കുകയും ചെയ്തു. മകൾക്കൊപ്പം ഒരുമിച്ച് ഷോപ്പിങ്ങിന് പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലുണ്ട്.
ഇരുവരും വിവാഹബന്ധം പിരിഞ്ഞശേഷം ഐറ, ഹസിൻ ജഹാനൊപ്പമാണ് താമസം. ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്.
'ഒരുപാടു നാളത്തെ ഇടവേളയ്ക്കുശേഷം അവളെ വീണ്ടും കണ്ടപ്പോള്‍ സമയം നിലച്ചുപോയി. വാക്കുകള്‍ക്ക് നിര്‍വചിക്കാന്‍ കഴിയുന്നതിനുമപ്പുറം ഞാന്‍ നിന്നെ സ്നേഹിക്കുന്നു ബേബോ' - എന്നാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഷമി കുറിച്ചത്. ഇരുവരും സന്തോഷത്തോടെ ഷോപ്പിങ്മാളില്‍ കറങ്ങുന്ന വീഡിയോയാണ് ഷമി പങ്കുവെച്ചത്.
മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വർഷങ്ങളായി പിരിഞ്ഞാണ് താമസം. 2014 ജൂൺ ആറിനാണ് ഇരുവരും വിവാഹം കഴിച്ചത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വിവാഹമോചനം നേടിയത്. ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ പോലീസിൽ പരാതിയും നൽകി. താരത്തിനെതിരെ ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തി പോലിസ് കേസെടുത്തു.