- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാൾ ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരൻ'; ബാബർ അസമുമായി വിരാട് കോഹ്‌ലിയെ താരതമ്യം ചെയ്യുമ്പോൾ ചിരി വരുമെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ
കറാച്ചി: ഈ തലമുറയിലെ ഏറ്റവും മികച്ച ക്രക്കറ്റ് ബാറ്സ്മാന്മാരിൽ പ്രധാനികളാണ് വിരാട് കോഹ്ലിയും, ബാബർ അസമും. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് ഉൾപ്പെടെയുള്ള ബാറ്റർമാർ ഈ തലമുറയിലെ മികച്ച കളിക്കാരാണെന്ന് വിശേഷിപ്പിക്കുമ്പോഴും ബാബർ അസമുമായാണ് കിംഗ് കൊഹ്‌ലിയെ കൂടുതലായും താരതമ്യപ്പെടുത്തുന്നത്. ഇതിന് കാരണം 3 ഫോർമാറ്റുകളിലും ഇരു കളിക്കാരും മികച്ച മാച്ച് വിന്നേഴ്സ് ആയത് കൊണ്ടാണ്. എന്നാൽ വിരാട് കോഹ്ലിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ.
മുൻ പാകിസ്താൻ നായകനും സൂപ്പർതാരവുമായ ബാബർ അസമിനെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ താരം വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത് കാണുമ്പോൽ ചിരിവരുമെന്നാണ് ആമിർ അഭിപ്രായപ്പെടുന്നത്. വിരാട് കോഹ്ലി ഈ തലമുറയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ ആണെന്നും ജോ റൂട്ട്, ബാബർ അസം, സ്റ്റീവ് സ്മിത്ത് എന്നിവരായിട്ട് അദ്ദേഹത്തെ താരതമ്യം ചെയ്യുമ്പോൾ ചിരിവരുമെന്നും ആമിർ പറഞ്ഞു.
'വിരാട് കോഹ്ലി ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹത്തെ ബാബർ അസം, സ്റ്റീവ് സ്മിത്ത്, അല്ലെങ്കിൽ ജോ റൂട്ട് എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് ചിരിവരും. വിരാട് കോഹ്‌ലിയെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ല, കാരണം വിരാട് കോഹ്‌ലി ഇന്ത്യയ്‌ക്കായി നിരവധി മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിച്ചിട്ടുണ്ട്, അത് അസാധ്യമാണെന്ന് തോന്നുന്നു. ഏതെങ്കിലും ഒരു ഫോർമാറ്റിൽ മാത്രമല്ല, മൂന്ന് ഫോർമാറ്റുകളിലും വിരാട് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററാണ്,' ആമിർ പറഞ്ഞു.
ക്രിക്കറ്റിനോടുള്ള വിരാടിന്‍റെ സമീപനത്തെയും കഠിനാധ്വാനത്തേയും ആമിർ പ്രശംസിച്ചു. 'വിരാട് കോഹ്‌ലിയുടെ കളിയോടുള്ള സമീപനവും കഠിനാധ്വാനവും പ്രശംസ അർഹിക്കുന്നതാണ്. 2014 ലെ ഇംഗ്ലണ്ടിലെ മോശം ഘട്ടത്തിന് ശേഷം, വമ്പൻ തിരിച്ചുവരവ് നടത്തിയതും അടുത്ത പത്ത് വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അസാധ്യ പ്രകടനം പുറത്തെടുത്തതും ചെറുതായി കാണാൻ പറ്റില്ല. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് മത്സരം ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റിയത്. കോഹ്ലി ഔട്ടായില്ലായിരുന്നുവെങ്കിൽ തീർച്ചയായും ഞങ്ങൾ മത്സരത്തിൽ പരാജയപ്പെട്ടേനെ. ചേസിംഗിൽ അദ്ദേഹത്തിന്‍റെ മികവ് എന്താണെന്ന് എല്ലാവർക്കും അറിയാം,' ആമിർ കൂട്ടിച്ചേർത്തു.