- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് മാപ്പ് പറയേണ്ട ആവശ്യമില്ല'; ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറി; ട്രോഫി ദുബായിലെ ഓഫീസിൽ വന്ന് വാങ്ങാൻ ആവശ്യപ്പെട്ട് മുഹ്സിൻ നഖ്‌വി
ദുബായ്: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയ്ക്ക് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിസിസിഐയോട് മാപ്പ് പറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മുഹ്സിൻ നഖ്‌വി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബിസിസിഐയോട് ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ട്രോഫി യഥാർത്ഥത്തിൽ വേണമെങ്കിൽ എസിസി ഓഫീസിൽ വന്ന് നേരിട്ട് വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി സൂചനയുണ്ട്. എസിസി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹ്സിൻ നഖ്‌വിയെ പുറത്താക്കാൻ ബിസിസിഐ നടപടികൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം. എസിസി ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മുഹ്സിൻ നഖ്‌വി പുരസ്കാരച്ചടങ്ങിനു ശേഷം ട്രോഫിയുമായി സ്ഥലം വിടുകയായിരുന്നു.
ദുബായിൽ നടന്ന എസിസി വാർഷിക പൊതുയോഗത്തിൽ ബിസിസിഐ പ്രതിനിധികളായ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും മുൻ ട്രഷറർ ആഷിഷ് ശെലാറും പങ്കെടുത്തു. ട്രോഫി കൈമാറാത്തതിലും നഖ്‌വിയുടെ നടപടികളിലും ഇവർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. വിജയിച്ച ടീമിന് ട്രോഫി കൈമാറണമെന്നും ഇത് എസിസിയുടെ ട്രോഫിയാണെന്നും അല്ലാതെ വ്യക്തിയുടേതല്ലെന്നും അവർ വാദിച്ചു. എന്നാൽ, ഇത് വാർഷിക യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാമെന്നും നഖ്‌വി പ്രതികരിച്ചതായി എസിസി വൃത്തങ്ങൾ അറിയിച്ചു.