- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ വേണമെങ്കില്‍ ഇങ്ങോട്ടു വരട്ടെ; വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല; ഇത് ഐസിസി നടത്തുന്ന ടൂര്‍ണമെന്റാണ്'; വിമര്‍ശിച്ച് സഖ്‌ലെന്‍ മുഷ്താഖ്
ഇസ്‌ലാമബാദ്: അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്കു വന്നില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം സഖ്‌ലെന്‍ മുഷ്താഖ്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ, ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ 2008 ഏഷ്യാകപ്പിനു ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്കു കളിക്കാന്‍ പോയിട്ടില്ല.
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്കു വേണമെങ്കില്‍ പാക്കിസ്ഥാനിലേക്കു ടീമിനെ അയക്കാമെന്നു സഖ്‌ലെന്‍ മുഷ്താഖ് പ്രതികരിച്ചു. "ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. അവര്‍ വേണമെങ്കില്‍ ഇങ്ങോട്ടു വരട്ടെ, വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇത് ഐസിസി നടത്തുന്ന ടൂര്‍ണമെന്റാണ്. ഇന്ത്യ കളിക്കാന്‍ തയാറായില്ലെങ്കില്‍ അവര്‍ നോക്കിക്കോളും." മുഷ്താഖ് ഒരു പാക്ക് മാധ്യമത്തോടു പ്രതികരിച്ചു.
"ബാബര്‍ അസം പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് സാധാരണ താരമായി കളിക്കണമെന്ന് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു പറയുന്നവരൊക്കെ പുറത്തുനിന്നുള്ളവരാണ്. അവര്‍ അവിടെ നിന്നാണ് കാര്യങ്ങള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. ടീമിനെ ആരു നയിക്കണമെന്ന് അകത്തുള്ളവരാണു തീരുമാനിക്കുന്നത്.
ക്യാപ്റ്റന്‍മാരെ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കുകയാണ്. ആരെ ക്യാപ്റ്റനാക്കിയാലും രണ്ടോ മൂന്നോ വര്‍ഷം നല്‍കിയശേഷം എന്തു ഫലമാണു ടീമിനു ലഭിക്കുന്നതെന്നു നോക്കണം." പാക്കിസ്ഥാന്‍ മുന്‍ താരം വ്യക്തമാക്കി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായും മുഷ്താഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്.