- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിന്നുന്ന തുടക്കമിട്ട് ഗെയ്ക്വാദും കോൺവെയും; ഫിനിഷിങ് മികവുമായി ധോണിയും റായുഡുവും; ചെപ്പോക്കിൽ റൺമല ഉയർത്തി ചെന്നൈ വെടിക്കെട്ട്; ലഖ്നൗവിന് 218 റൺസ് വിജയലക്ഷ്യം
ചെന്നൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനു മുന്നിൽ റൺമല ഉയർത്തി ചെന്നൈ സൂപ്പർ കിങ്സ്.റുതുരാജ് ഗെയ്ക്വാദും ദേവോൺ കോൺവേയും തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായുഡു അവസാന ഓവറുകളിലേക്ക് നീട്ടിയതോടെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എഴുതിച്ചേർത്തു.
ചെന്നൈക്കായി റുതുരാജ് അർധസെഞ്ചുറി സ്വന്തമാക്കി. ഇന്നിങ്സ് അവസാനിക്കാൻ 5 പന്ത് ശേഷിക്കേ ക്രീസിലെത്തിയ എം എസ് ധോണി മൂന്ന് ബോളിൽ രണ്ട് സിക്സടക്കം 12 റൺസുമായി ഗാലറിയെ ഇളക്കിമറിച്ചു. ലഖ്നൗവിനായി രവി ബിഷ്ണോയിയും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി.
ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോൺ കോൺവെയുടെയും ഇന്നിങ്സുകളാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തച്ചത്. 31 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 57 റൺസെടുത്ത ഋതുരാജും 29 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 47 റൺസെടുത്ത കോൺവെയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 110 റൺസ്. വെറും 55 പന്തുകളാണ് ഇതിനായി ഇവർക്ക് വേണ്ടിവന്നത്.
എന്നാൽ ഇരുവരും പുറത്തായതോടെ ചെന്നൈയുടെ സ്‌കോറിങ് താഴ്ന്നു. 16 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്ത ശിവം ദുബെയ്ക്കും 14 പന്തിൽ രണ്ട് വീതം സിക്സും ഫോറുമായി 27 റൺസോടെ പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവിനും മാത്രമാണ് പിന്നീട് ചെന്നൈ സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവനകൾ നൽകാനായത്.
ബെൻ സ്റ്റോക്ക്സ് (8) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ രവീന്ദ്ര ജഡേജയ്ക്ക് നേടാനായത് വെറും മൂന്ന് റൺസ് മാത്രം. മോയിൻ അലി 13 പന്തിൽ 19 റൺസെടുത്തു.
അവസാന ഓവറിൽ ക്രീസിലെത്തിയ നായകൻ എം.എസ് ധോനി (12) നേരിട്ട ആദ്യ രണ്ട് പന്തും സിക്സറിന് പറത്തി സ്റ്റേഡിയത്തെ ആവേശത്തിലാക്കിയെങ്കിലും മൂന്നാം പന്തിൽ പുറത്തായി. ലഖ്നൗവിനായി മാർക്ക് വുഡും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്