- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര ട്വന്റി20യില്‍ ഒരോവറില്‍ അടിച്ചുകൂട്ടിയത് 39 റണ്‍സ്; യുവിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് സമോവന്‍ താരം ഡാരിയസ് വൈസ്സര്‍
ഗാര്ഡന് ഓവല്‍: 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്സ് പറത്തി 36 റണ്‍സടിച്ച ഇന്ത്യയുടെ യുവരാജ് സിംഗിന്റെ പതിനേഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് സമോവന്‍ താരം ഡാരിയസ് വൈസ്സര്‍. ട്വന്റി 20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യാ പസഫിക് ക്വാളിഫയര്‍ മത്സരത്തില്‍ വനൗതു ബൗളര്‍ നളിന്‍ നിപികോക്കെതിരെ ഒരോവറില്‍ വൈസ്സര്‍ 39 റണ്‍സടിച്ചാണ് യുവിയുടെ 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തത്. നിപിക്കെതിരെ വൈസ്സറും ആറ് സിക്സ് പറത്തിയതിനൊപ്പം […]
ഗാര്ഡന് ഓവല്‍: 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്സ് പറത്തി 36 റണ്‍സടിച്ച ഇന്ത്യയുടെ യുവരാജ് സിംഗിന്റെ പതിനേഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് സമോവന്‍ താരം ഡാരിയസ് വൈസ്സര്‍. ട്വന്റി 20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യാ പസഫിക് ക്വാളിഫയര്‍ മത്സരത്തില്‍ വനൗതു ബൗളര്‍ നളിന്‍ നിപികോക്കെതിരെ ഒരോവറില്‍ വൈസ്സര്‍ 39 റണ്‍സടിച്ചാണ് യുവിയുടെ 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തത്. നിപിക്കെതിരെ വൈസ്സറും ആറ് സിക്സ് പറത്തിയതിനൊപ്പം മൂന്ന് നോ ബോള്‍ കൂടി ലഭിച്ചതോടെയാണ് ഒരോവറില്‍ 39 റണ്‍സ് പിറന്നത്.
തുടര്‍ച്ചയായി ആറു സിക്സറുകളുമായാണ് ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ഓവറെന്ന റെക്കോര്‍ഡ് യുവരാജ് കുറിച്ചതെങ്കില്‍, ഒരു ഓവറില്‍ 39 റണ്‍സ് അടിച്ചുകൂട്ടിയാണ് സമാവോ താരം പുതിയ റെക്കോര്‍ഡിട്ടത്. വിസ്സര്‍ ആറു സിക്സറുകള്‍ നേടിയപ്പോള്‍, നിപികോ മൂന്നു നോബോളുകള്‍ കൂടി എറിഞ്ഞതാണ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനത്തിലേക്കു നയിച്ചത്.
നിപികോയുടെ ഓവറിലെ ആദ്യ മൂന്നു പന്തുകളില്‍ വിസ്സര്‍ സിക്സര്‍ കണ്ടെത്തി. നാലാം പന്തിനു മുന്‍പേ താരത്തിന്റെ വക ഒരു നോബോള്‍. നാലാം പന്തില്‍ വീണ്ടും സിക്സര്‍. അഞ്ചാം പന്ത് ഡോട്ട് ബോളാക്കിയെങ്കിലും, അടുത്ത പന്തില്‍ നിപികോയ്ക്കു വീണ്ടും പിഴച്ചു. ഓവറിലെ രണ്ടാം നോബോള്‍. പിന്നാലെ നിപികോ വീണ്ടുമെറിഞ്ഞ നോബോളില്‍ വിസ്സറിന്റെ സിക്സര്‍. അവസാന പന്തില്‍ വീണ്ടും വിസ്സര്‍ സിക്സര്‍ കണ്ടെത്തിയതോടെ ആ ഓവറില്‍ പിറന്നത് ആകെ 39 റണ്‍സ്!
രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചറി നേടുന്ന ആദ്യ സമാവോ താരമെന്ന റെക്കോര്‍ഡും ദാരിയൂസ് വിസ്സര്‍ സ്വന്തമാക്കി. ആകെ 62 പന്തുകള്‍ നേരിട്ട വിസ്സര്‍ 14 കൂറ്റന്‍ സിക്സറുകളും അഞ്ച് ഫോറും സഹിതം അടിച്ചുകൂട്ടിയത് 132 റണ്‍സ്!
സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ഒരോവറില്‍ 36 റണ്‍സടിച്ചശേഷം 2021ല്‍ കെയ്റോണ്‍ പൊള്ളാര്‍ഡും ഈ വര്‍ഷം നിക്കോളാസ് പുരാനും നേപ്പാള്‍ താരം ദിപേന്ദ്ര സിംഗ് ഐറിയും ഒരോവറില്‍ 36 റണ്‍സ് വീതം നേടിയിട്ടുണ്ടെങ്കിലും 39 റണ്‍സടിക്കുന്നത് ആദ്യമായാണ്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ സമോവന്‍ ബാറ്ററെന്ന റെക്കോര്‍ഡും വൈസ്സര്‍ സ്വന്തമാക്കി. മത്സരത്തിലാകെ 14 സിക്സുകള്‍ പറത്തി 62 പന്തില്‍ 132 റണ്‍സടിച്ച വെസ്സര്‍ ട്വന്റി 20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സമോവ 20 ഓവറില്‍ 174 റണ്‍സടിച്ചപ്പോള്‍ വനൗതുവിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ജയത്തോടെ സമോവ 2026ലെ ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. നേരത്തെ ഫിജിക്കെതിരെയും സമോവ വിജയം നേടിയിരുന്നു. സമോവ, ഫിജി, വനൗതു, കുക്ക് ഐലന്‍ഡ്സ്, പാപുവ ന്യൂ ഗിനിയ ടീമുകളാണ് 2026ലെ ലോകകപ്പ് യോഗ്യതക്കായി ഈ മേഖലയില്‍ നിന്ന് മത്സരിക്കുന്നത്.
പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലിഷ് താരം സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ആറു പന്തും സിക്സടിച്ച് റെക്കോര്‍ഡിട്ടത്. യുവിക്കു ശേഷം വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് (ശ്രീലങ്കയ്ക്കെതിരെ), രോഹിത് ശര്‍മ, റിങ്കു സിങ് (അഫ്ഗാനിസ്ഥാനെതിരെ), നേപ്പാള്‍ താരം ദീപേന്ദ്ര സിങ് അയ്റീ (ഖത്തറിനെതിരെ), വിന്‍ഡീസിന്റെ തന്നെ നിക്കോളാസ് പുരാന് (അഫ്ഗാനിസ്ഥാനെതിരെ) എന്നിവരും ഒരു ഓവറില്‍ 36 റണ്‍സ് നേടിയിട്ടുണ്ട്.
മത്സരത്തില്‍ ടോസ് നേടിയ സമാവോ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിസ്സറിന്റെ സെഞ്ചറി പ്രകടനം കഴിഞ്ഞാല്‍ സമാവോ നിരയില്‍ രണ്ടക്കത്തിലെത്തിയ ഏക താരം ക്യാപ്റ്റന്‍ സാലെബ് ജസ്മത്താണ്. 21 പന്തില്‍ 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ക്രീസിലെത്തിയ ബാക്കി ഒന്‍പതു പേര്‍ക്കും രണ്ടക്കം കാണാനായില്ലെങ്കിലും നിശ്ചിത 20 ഓവറില്‍ സമാവോ അടിച്ചുകൂട്ടിയത് 174 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ വനൗതു ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ ഒതുങ്ങി. വിസ്സര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.