- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് താരലേലത്തിനിടെ എഡ്മീഡ്സ് ബോധരഹിതനായപ്പോള്‍ ആദ്യമായി ഓക്ഷണറായി; മെഗാതാര ലേലം നിയന്ത്രിച്ചും പെണ്‍പുലി; ആരാണ് മല്ലിക സാഗര്‍? ആദ്യത്തെ വനിതാ ഐപിഎല്‍ ഓക്ഷണറെ അറിയാം
ഐ.പി.എല്‍. താരലേലം നിയന്ത്രിക്കുന്ന പെണ്‍പുലി
ജിദ്ദ: ഐ.പി.എല്‍ 2025 താരലേലം ജിദ്ദയില്‍ ആവേശത്തോടെ പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കിയത് ഒരേയൊരാളെയാണ്. പ്രമുഖ താരങ്ങളുടെ പേരുകള്‍ ഐപിഎല്‍ ഫ്രാഞ്ചെസികള്‍ക്കായി ഉച്ചത്തില്‍ മുഴക്കി താരലേലം നിയന്ത്രിക്കുന്ന മല്ലികാ സാഗറെക്കുറിച്ച്. ഇന്നും നാളെയുമായി നടക്കുന്ന ലേലം നിയന്ത്രിക്കുന്നത് (ഓക്ഷണര്‍) മല്ലികാ സാഗര്‍ എന്ന നാല്‍പ്പത്തെട്ടുകാരിയാണ്. കഴിഞ്ഞകൊല്ലം ദുബായില്‍ നടന്ന ഐ.പി.എല്‍. താരലേലവും മല്ലിക തന്നെയാണ് നിയന്ത്രിച്ചിരുന്നത്. അന്ന് ഐ.പി.എല്ലിലെ ആദ്യ വനിതാ ഓക്ഷണര്‍ എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.
ഫിലാഡല്‍ഫിയയിലെ ബ്രിന്‍ മോര്‍ കോളേജില്‍നിന്ന് ആര്‍ട്ട് ഹിസ്റ്ററിയില്‍ ബിരുദം നേടിയ മല്ലിക, അറിയപ്പെടുന്ന ആര്‍ട്ട് കളക്ടറാണ്. വിഖ്യാത ഓക്ഷന്‍ ഹൗസായ ക്രിസ്റ്റീസിലൂടെയാണ് ലേലം കരിയറായി എടുത്തത്. മുംബൈയിലെ ബിസിനസ് കുടുംബത്തില്‍ ജനിച്ച മല്ലിക, പ്രോ കബഡി ലീഗ്, വുമണ്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയവയുടെയും ലേലങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 2021-ല്‍ പ്രോ കബഡി ലീഗ് നിയന്ത്രിച്ചതിലൂടെയാണ് കായിക ലേല മേഖലയിലേക്ക് അവര്‍ കടന്നുവരുന്നത്. പിന്നീട് ഐ.പി.എല്ലിലേക്ക് എത്തുകയായിരുന്നു. വിവിധ പ്രമുഖ ഓക്ഷന്‍ ഹൗസുകളുമായും ഗാലറികളുമായും മല്ലിക സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
2024ലെ ഐപിഎല്‍ മിനി ലേലത്തിലും മല്ലിക തന്നെയായിരുന്നു ഓക്ഷണറായി എത്തിയത്. 2019 മുതല്‍ 2022 വരെ ബ്രിട്ടീഷ് ഓക്ഷണറായ ഹ്യൂഗ് എഡ്മീഡ്സ് ആയിരുന്നു ഐപിഎല്‍ ലേലം നിയന്ത്രിച്ചിരുന്നത്. 2023 ലെ ലേലത്തിനിടെയാണ് മല്ലിക സാഗര്‍ ആദ്യമായി ഓക്ഷണറായി എത്തുന്നത്. ലേലത്തിനിടയ്ക്ക് എഡ്മീഡ്സ് ബോധരഹിതനാവുകയും അദ്ദേഹത്തിന് പകരക്കാരിയായി മല്ലിക ഓക്ഷണറായി സ്ഥാനമേറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 2024 ലേലത്തിനു വേണ്ടി ബി.സി.സി.ഐ. അവരെ മുഴുവന്‍ സമയ ഓക്ഷണര്‍ ആയി നിയമിച്ചു.
പിന്നീട് ഐപിഎല്ലിന്റെ മുഴുവന്‍ സമയ ഓക്ഷണറായി ബിസിസിഐ മല്ലികയെ നിയമിച്ചു. ഇതോടെ ആദ്യത്തെ വനിതാ ഐപിഎല്‍ ഓക്ഷണറെന്ന ബഹുമതിയും മല്ലികയെ തേടിയെത്തി. ഐപിഎല്ലിനു പുറമേ വനിതാ പ്രീമിയര്‍ ലീഗ്, പ്രോ കബഡി ലീഗ് എന്നിവയുള്‍പ്പടെയുള്ള വിവിധ സ്പോര്‍ട്സ് ലീഗുകള്‍ക്കായുള്ള ലേലത്തിലും മല്ലിക ഓക്ഷണറായി എത്തിയിട്ടുണ്ട്.
ആരാണ് മല്ലിക സാഗര്‍?
മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തിലെ അംഗമായ മല്ലികയ്ക്ക് ചെറുപ്പം മുതല്‍ ലേലത്തോട് താത്പര്യമുണ്ടായിരുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലുള്ള ബ്രൈന്‍ മാവര്‍ കോളേജില്‍ കലാചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001ല്‍ തന്റെ 26-ാം വയസില്‍ ക്രിസ്റ്റീസ് എന്ന പ്രശസ്ത ലേലസ്ഥാപനത്തില്‍ തന്റെ കരിയര്‍ ആരംഭിച്ചു.
സ്പോര്‍ട്സ് ലേലത്തിലേക്ക് മാറുന്നതിന് മുമ്പ് മല്ലിക സാഗര്‍ കലാലേല ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തിയിരുന്നു. 2021 ലെ പ്രോ കബഡി ലീഗിലൂടെയാണ് (പികെഎല്‍) സ്പോര്‍ട്സ് ലേലത്തിലേക്ക് മല്ലിക ചുവടുവെയ്ക്കുന്നത്. പ്രോ കബഡി ലീഗിലെ ആദ്യത്തെ വനിതാ ഓക്ഷണറെന്ന ബഹുമതിയും സ്വന്തമാക്കി. ലീഗിലെ വിജയകരമായ പ്രകടനം മല്ലികയെ ഐപിഎല്‍ ലേലത്തിലേക്കും വഴിയൊരുക്കി.
ഐപിഎല്‍ ചരിത്രത്തിലെ നാഴികക്കല്ലായ തീരുമാനമായിരുന്നു മല്ലിക സാഗറിന്റെ നിയമനം. ലേലമടക്കമുള്ള പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലകളില്‍ കരിയര്‍ തുടരാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കുന്നതാണ് മല്ലികയുടെ നേട്ടം. ശാന്തമായ പെരുമാറ്റം, വിവേകം, ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട മല്ലിക സാഗര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഐപിഎല്‍ ലേലത്തിനാണ് ഇത്തവണ നേതൃത്വം നല്‍കുന്നത്.