ജിദ്ദ: ഐപിഎല്‍ താരലേലത്തിലെ സാധ്യത സംബന്ധിച്ച സഞ്ജയ് മഞ്ജരേക്കറുമായി നടന്ന വാക്‌പോരിന് പിന്നാലെ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി പത്ത് കോടി രൂപ മൂല്യവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ്് കമ്മിന്‍സിന് കീഴിലാണ് താരം ഇനി കളിക്കുക. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവര്‍ ഷമിക്ക് പിന്നാലെയുണ്ടായിരുന്നു. കൊല്‍ക്കത്ത 9.75 വിളിച്ചതോടെ ലഖ്നൗ പിന്മാറി. എന്നാല്‍ 10 കോടിയുമായി ഹൈദരാബാദ് വന്നതോടെ കൊല്‍ക്കത്തയും പിന്മാറി. ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറാവാതിരുന്നതോടെ ഷമി ഹൈദരാബാദിലെത്തുകയായിരുന്നു.

ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്നു ഷമി. എന്നാല്‍ ലോകകപ്പിന് ശേഷം താരം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നാണ് ദീര്‍ഘനാള്‍ പുറത്തായ താരം ബംഗാളിന് വേണ്ടി രഞ്ജി കളിച്ചുകൊണ്ട് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മധ്യ പ്രദേശിനെതിരെ ഏഴ് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. സയ്യിദ് മുഷ്താഖ് അലി കളിച്ചെങ്കിലും നാല് ഓവറില്‍ 46 റണ്‍സ് ഷമി വഴങ്ങിയിരുന്നു. 2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. സീസണിലെ 17 ഇന്നിങ്സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി ഒന്നാമതെത്തിയത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

അടുത്തിടെ ഷമിക്ക് വലിയ തുകയൊന്നും ഷമിക്ക് ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഷമിയെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രമിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പരിക്കാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോകകപ്പിനിടയിലുണ്ടായ പരിക്കില്‍ നിന്ന് മോചിതനാകാന്‍ തന്നെ ഷമി ഏറെ സമയമെടുത്തുവെന്നും മഞ്ജരേക്കര്‍. എന്നാല്‍ ഷമി മഞ്ജരേക്കര്‍ക്കെതിരെ തിരിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷമി തിരിച്ചടിച്ചത്. ഷമിയുടെ പോസ്റ്റ് ഇങ്ങനെ... ''നമസ്‌കാരം ബാബ, കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും മാറ്റിവെക്കുക. സഞ്ജയ് ജീക്ക് അത് എപ്പോഴെങ്കിലും ഉപകാരപ്പെടും. ഇനി മറ്റാര്‍ക്കെങ്കിലും സ്വന്തം ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ സാറിനെ പോയി കാണുക.'' എന്നാണ് ഷമി മറുപടി പറഞ്ഞത്.

2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. സീസണിലെ 17 ഇന്നിങ്സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി ഒന്നാമതെത്തിയത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷം ഏറെക്കാലമായി കളിക്കളത്തിന് പുറത്തായിരുന്നു മുഹമ്മദ് ഷമി. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമാണ് ഷമി മത്സരക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്. ഇതിനിടെ ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായ ഷമി രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി ആഭ്യന്തരക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മധ്യപ്രദേശിനെതിരെ അവസാനിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബംഗാള്‍ പേസറായ മുഹമ്മദ് ഷമി പുറത്തെടുത്തത്.