- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിനിടെ നെഞ്ചുവേദന; ഡഗ്ഔട്ടില്‍ കുഴഞ്ഞുവീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സഹതാരങ്ങള്‍
ഡഗ്ഔട്ടില്‍ കുഴഞ്ഞുവീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
പുനെ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം ഡഗ്ഔട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ ഡഗ്ഔട്ടിലേക്ക് മടങ്ങിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസുകാരനായ ഇമ്രാന് പട്ടേലാണ് മരിച്ചത്. പുനെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണു സംഭവം. ബാറ്റിങ് അവസാനിപ്പിച്ച് ഡഗ് ഔട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ഇമ്രാന് ഹൃദയാഘാതം കാരണം കുഴഞ്ഞുവീഴുകയായിരുന്നു.
പുനെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇമ്രാന് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന്റെ ജീവന് രക്ഷിക്കാനായില്ല.
മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാം. താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്.
താരം ഗ്രൗണ്ടില്‍നിന്നു മടങ്ങിപ്പോകുന്നതും, കുഴഞ്ഞു വീണപ്പോള്‍ മറ്റുള്ളവര്‍ ഡഗ്ഔട്ടിലേക്ക് ഓടുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന് പട്ടേലിന്റെ ജീവന് രക്ഷിക്കാനായില്ല.
ഓള്‍റൗണ്ടറായ ഇമ്രാന് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 'മികച്ച ഫിറ്റ്നസുള്ള താരമായിരുന്നു ഇമ്രാന്. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഞങ്ങള്‍.'-സഹതാരം നസീര്‍ ഖാന് പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ നസീറും ഗ്രൗണ്ടിലുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും സജീവമാണ് ഇമ്രാന്. സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും അദ്ദേഹം നടത്തുന്നുണ്ട്.