മുംബൈ: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ അന്തിമ ഇലവനില്‍ ഇല്ലാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. താരത്തിന് ഇനി റെഡ് ബാള്‍ ക്രിക്കറ്റില്‍ അവസരം നല്‍കിയിലേക്കില്ല അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായിരുന്നു. ഇന്ത്യക്കിനി അഞ്ച് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ടെസ്റ്റ് മത്സരമുള്ളൂ എന്നതിലാണ് രോഹിത്തിന്റെ 'ടെസ്റ്റ് ഇന്നിങ്‌സി'ന് വിരാമമായെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. അതിനിടെ, ഏകദിനത്തിലും താരത്തിന്റെ ക്യാപ്റ്റന്‍സി നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍നിന്ന് പുറത്തായെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ച രോഹിതിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ വര്‍ഷം പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍, രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വിവരം. രോഹിത്തിനു പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയും പുതിയ സ്ഥിരം ക്യാപ്റ്റനായേക്കും. പെര്‍ത്ത് ടെസ്റ്റിലെ വിജയം ബുമ്രക്ക് ഈ സാധ്യത കൂട്ടുകയും ചെയ്തു. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കൂടി അഭിപ്രായം പരിഗണിച്ചാകും ഏകദിനത്തില്‍ രോഹിത് തന്നെ നയിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. എന്നാല്‍ ഗംഭീറിന്റെ പിടിവാശിയാണ് ടെസ്റ്റ് ടീമില്‍ നിന്നുപോലും രോഹിതിന് സ്ഥാനം നഷ്ടപ്പെടുത്തിയത്.

നിലവില്‍ ഏകദിനത്തില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് രോഹിത്. എന്നാല്‍ സമീപകാല പ്രകടങ്ങളില്‍ ആശാവഹമായ പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. പരിശീലന സെഷനില്‍ വേഗമേറിയ പന്തുകള്‍ നേരിടാന്‍ ബുദ്ധിമുട്ടിയതോടെയാണ് പിങ്ക് ടെസ്റ്റില്‍നിന്ന് താരം മാറിനിന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 37കാരനായ രോഹിത് ടീമിന് ബാധ്യതയാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക് ടീമിനെ നയിക്കാനെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നത്. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിവാക്കി രോഹിത്തിനെ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ രോഹിത് ശര്‍മ ആ ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിനെ സിലക്ടര്‍മാര്‍ ഇന്ത്യന്‍ നായകനായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ഏറെക്കുറേ ഉറപ്പായിരിക്കെ, ജസ്പ്രീത് ബുമ്രയാണ് പുതിയ നായകനായി പരിഗണിക്കപ്പെടുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ പെര്‍ത്തിലും ഇപ്പോള്‍ സിഡ്‌നിയിലും ടീമിനെ നയിക്കുന്നത് ബുമ്രയാണ്.

മുപ്പത്തേഴുകാരനായ രോഹിത് ശര്‍മയുടെ മോശം ഫോമും പ്രായവും പ്രതികൂല ഘടകങ്ങളായി നില്‍ക്കെ, ഏകദിന ഫോര്‍മാറ്റിലും പുതിയ നായകനു വേണ്ടിയുള്ള അന്വേഷണം സിലക്ടര്‍മാര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഗൗതം ഗംഭീറിനു കീഴില്‍ പുതിയൊരു ടീമിനെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നായകനെയും നിയോഗിക്കാനുള്ള നീക്കം.

ക്യാപ്റ്റനെന്ന നിലയിലുള്ള അധികഭാരം രോഹിതില്‍നിന്ന് നീക്കാന്‍ സിലക്ടര്‍മാര്‍ തീരുമാനിച്ചാല്‍, പകരം പരിഗണിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ക്യാപ്റ്റന്റെ അഭാവത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ള താരം കൂടിയാണ് പാണ്ഡ്യ.

ട്വന്റി20 ഫോര്‍മാറ്റില്‍ ആരാകും രോഹിത്തിന്റെ പിന്‍ഗാമിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കില്‍, ഏകദിനത്തില്‍ അത്തരം ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത്. ഏകദിനത്തില്‍ ഇതുവരെ ടീമില്‍ ഇടമുറപ്പിക്കാന്‍ സൂര്യയ്ക്കു സാധിക്കാത്തതിനാല്‍, പാണ്ഡ്യ തന്നെയാകും രോഹിത്തിന്റെ സ്വാഭാവിക പിന്‍ഗാമിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ട്വന്റി20 ഫോര്‍മാറ്റില്‍ ആരാകും രോഹിത്തിന്റെ പിന്‍ഗാമിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കില്‍, ഏകദിനത്തില്‍ അത്തരം ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത്. ഏകദിനത്തില്‍ ഇതുവരെ ടീമില്‍ ഇടമുറപ്പിക്കാന്‍ സൂര്യക്ക് സാധിക്കാത്തതിനാല്‍, ഹാര്‍ദിക് തന്നെയാകും രോഹിത്തിന്റെ പിന്‍ഗാമി. ഇടക്കാലത്ത് ടീമിനെ നയിച്ചു പരിചയമുള്ളതും ഹാര്‍ദിക്കിനു പ്ലസ് പോയിന്റാണ്. പാണ്ഡ്യയ്ക്കു പുറമേ പരിഗണിക്കാവുന്ന രണ്ടു പേര്‍ ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലുമാണ്. നിലവിലെ സാഹചര്യത്തില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള പാണ്ഡ്യയ്ക്കു തന്നെ സാധ്യത കൂടുതല്‍.