മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് മഹാരാഷ്ട്രയും കര്‍ണാടകയെ വീഴ്ത്തി മഹാരാഷ്ട്രയും സെമിഫൈനലില്‍.

വഡോദരയില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിനായിരുന്നു മഹാരാഷ്ട്രയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ (107) സെഞ്ചുറിയാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 44.4 ഓവറില്‍ 205ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് ചൗധരിയാണ് പഞ്ചാബിനെ തകര്‍ത്തത്. 49 റണ്‍സെടുത്ത അര്‍ഷ്ദീപ് സിംഗാണ് ടോപ് സ്‌കോറര്‍.

കര്‍ണാടക ബറോഡയെ അഞ്ച് റണ്‍സിനുമാണ് തോല്‍പ്പിച്ചത്. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ ഗുജറാത്ത് നിലവിലെ ചാംപ്യന്‍മാരായ ഹരിയാനയെയും വിദര്‍ഭ രാജസ്ഥാനെയും നേരിടും. ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം വിഫലമാക്കിയാണ് മഹാരാഷ്ട്രയുടെ വിജയക്കുതിപ്പ്. മൂന്നു വിക്കറ്റെടുത്ത് ബോളിങ്ങില്‍ തിളങ്ങിയ അര്‍ഷ്ദീപ്, പിന്നീട് ബാറ്റിങ്ങില്‍ 39 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 49 റണ്‍സെടുത്തും തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര, ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ സെഞ്ചറി മികവില്‍ (137 പന്തില്‍ 107) നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 275 റണ്‍സ്. അങ്കിത് ബാവ്നെ (85 പന്തില്‍ 60), നിഖില്‍ നായിക്ക് (29 പന്തില്‍ പുറത്താകാതെ 52) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. അര്‍ഷ്ദീപ് ഒന്‍പത് ഓവറില്‍ 56 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 44.4 ഓവറില്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി. 49 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 49 റണ്‍സെടുത്ത അര്‍ഷ്ദീപാണ് അവരുടെ ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിങ് 77 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്തു. മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി എട്ട് ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പ്രദീപ് ദാദെ രണ്ടു വിക്കറ്റെടുത്തു.

രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓപ്പണര്‍ ശാശ്വത് റാവത്തിന്റെ സെഞ്ചറിക്കരുത്തില്‍ പൊരുതിയ ബറോഡയെ നേരിയ വ്യത്യാസത്തിലാണ് കര്‍ണാടക മറികടന്നത്. റാവത്ത് 126 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം 104 റണ്‍സെടുത്ത് പുറത്തായി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 281 റണ്‍സ്. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചറിയും (99 പന്തില്‍ 102), കെ.വി. അനീഷിന്റെ അര്‍ധസെഞ്ചറിയുമാണ് (64 പന്തില്‍ 52) കര്‍ണാടകയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബറോഡയ്ക്കായി രാജ് ലിംബാനി, അതിത് സേത്ത് എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ റാവത്തിന്റെ സെഞ്ചറിക്കൊപ്പം (104) അതിത് സേത്തിന്റെ അര്‍ധസെഞ്ചറി (59 പന്തില്‍ 56) കൂടി ചേര്‍ന്നതോടെയാണ് ബറോഡ വിജയത്തിന്റെ വക്കിലെത്തിയത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ബറോഡയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 13 റണ്‍സാണ്. ഏഴ് റണ്‍സ് എടുക്കുന്നതിനിടെ 2 വിക്കറ്റും നഷ്ടമാക്കി ബറോഡ തോല്‍വിയിലേക്ക് വീണു. കര്‍ണാടകയ്ക്കായി വാസുകി കൗശിക്, പ്രസിദ്ധ് കൃഷ്ണ, അഭിലാഷ് ഷെട്ടി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.