- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്‍ മഹോല്‍സവത്തിന് കേളികൊട്ടുയരുന്നു! ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകരെ ത്രില്ലടിപ്പിച്ച് കിംഗ് ഖാന്‍ മുതല്‍ ശ്രേയ ഘോഷാല്‍ വരെ; കൊല്‍ക്കത്ത - ബെംഗളൂരു ഉദ്ഘാടന മത്സരം അല്പസമയത്തിനകം
കൊല്‍ക്കത്ത - ബെംഗളൂരു ഉദ്ഘാടന മത്സരം അല്പസമയത്തിനകം
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം സീസണ് ആവേശോജ്വലമായ തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍, പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍, കരണ്‍ ഓജ്‌ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിക്കുന്നത്. പരിപാടിക്ക് ശേഷം നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക.
ശ്രേയ ഘോഷാലിന്റെ ഹ്രസ്വ സംഗീത പരിപാടി, തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ദിഷ പട്ടാനിയുടെ മനോഹരമായ നൃത്ത പ്രകടനം എന്നിവയാണ് ഉദ്ഘാടന ചടങ്ങിനെ ഏറ്റവും ശ്രദ്ധേയമാക്കുക. പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്‌ലയും വേദിയിലെത്തും.
ഷാരൂഖ് ഖാന്‍ നയിക്കുന്ന രസകരമായ സംവാദമാണ് ഉദ്ഘാടന ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. ബിസിസിഐ ഉദ്യോഗസ്ഥര്‍, ഉദ്ഘാടന മല്‍സരത്തില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, കലാകാരന്മാര്‍ എന്നിവരാണ് ഈ പരിപാടിക്കായി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിടുക.