- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പമാകുമോ? ഇംഗ്ലണ്ടില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിക്കുക ലക്ഷ്യം; ശുഭ്മന്‍ ഗില്ലും സംഘവും പരിശീലനം തുടങ്ങി; വിഡിയോ പങ്കുവച്ച് ബി.സി.സി.ഐ
ശുഭ്മന്‍ ഗില്ലും സംഘവും പരിശീലനം തുടങ്ങി
ലണ്ടണ്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ലീഡ്‌സില്‍ തുടങ്ങാനിരിക്കെ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരിശീലനം തുടങ്ങി. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും കളമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. 2025-27 വര്‍ഷത്തെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളാണിത്.
2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ പ്രഥമ ലക്ഷ്യം. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായി തീവ്ര പരിശീലനത്തിലാണ് ടീം. ടീമിന്റെ പരിശീലന വിഡിയോ ബി.സി.സി.ഐ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
വിഡിയോയുടെ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍, പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവരുമായി ചേര്‍ന്ന് ലോര്‍ഡ്സ് ഇന്‍ഡോര്‍ ക്രിക്കറ്റ് സെന്ററില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തിലുള്ള തീവ്ര പരിശീലനത്തിലാണ്.
അഞ്ച് മത്സരമുള്ള പരമ്പര ജൂണ്‍ 20ന് ലീഡ്സില്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടാം ടെസ്റ്റ് ബര്‍മിങ്ഹാമിലായിരിക്കും. ജൂലൈ 10ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ആതിഥേയത്വം വഹിക്കും. പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകള്‍ യഥാക്രമം ഓള്‍ഡ് ട്രാഫോര്‍ഡും കെന്നിങ്ടണ്‍ ഓവലിലും ആയിരിക്കും നടക്കുക.
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. സാധാരണ ഇന്ത്യന്‍ താരങ്ങള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ നൂറു കണക്കിന് ആരാധകരും വിദേശ മാധ്യമങ്ങളും സ്വീകരിക്കാന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ വിമാനത്താവളത്തില്‍ ആരാധകര്‍ ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യയില്‍നിന്നു പോയ ഒരു മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ ഇവരെ സ്വീകരിക്കാന്‍ ആരാധകര്‍ വലിതോതിലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (സി), ഋഷഭ് പന്ത് (വി.സി & ഡബ്ല്യു.കെ), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (ഡബ്ല്യു.കെ), വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കുര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്