- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ വഴിയേ ഇളയ മകനും; രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍; ഒരു മലയാളി താരവും ഇടംപിടിച്ചു
ബെംഗളൂരു: ഇന്ത്യ എ, ഇന്ത്യ ബി അണ്ടര്‍ 19 ടീമുകളും അഫ്ഗാനിസ്താന്‍ അണ്ടര്‍ 19 ടീമും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി യുവപ്രതിഭ വിഹാന്‍ മല്‍ഹോത്രയെ തിരഞ്ഞെടുത്തു. ഹൈദരാബാദിന്റെ മലയാളി താരം ആരോണ്‍ ജോര്‍ജാണ് ഇന്ത്യ ബി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് ഇന്ത്യ ബി ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ടീമിലെ ഏക മലയാളി താരം.
നവംബര്‍ 17 മുതല്‍ 30 വരെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ടൂര്‍ണമെന്റ്. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യ എ ടീമിനൊപ്പമായതിനാലാണ് വിഹാന്‍ മല്‍ഹോത്രയെ ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുന്തുവാണ് വൈസ് ക്യാപ്റ്റന്‍. വേദാന്ത് ത്രിവേദിയാണ് ബി ടീമിന്റെ വൈസ് ക്യാപ്റ്റന്‍. നിലവില്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനാലാണ് ആയുഷ് മാത്രെയെ സെലക്ഷനായി പരിഗണിക്കാതിരുന്നത്. എസിസി റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വൈഭവിനെയും പരിഗണിച്ചില്ല.
കഴിഞ്ഞ വര്‍ഷം വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കര്‍ണാടയ്ക്ക് വേണ്ടി സെഞ്ചുറി നേടി അന്‍വയ് വരവറിയിച്ചിരുന്നു. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 153 പന്തില്‍ 100 റണ്‍സായിരുന്നു നേട്ടം. 16 വയസില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റാണ് വിജയ് മര്‍ച്ചന്റ് ട്രോഫി. അടുത്തിടെ വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി അന്‍വയെ നിയമിച്ചിരുന്നു. ദ്രാവിഡിന്റെ രണ്ട് മക്കളും അറിയപ്പെടുന്ന ക്രിക്കറ്റര്‍മാരാണ്. മൂത്ത മകന്‍ സമിത്ത് ദ്രാവിഡ് 2024-ല്‍ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍, പരിക്ക് കാരണം അദ്ദേഹത്തിന് അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂനിയര്‍ ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടി തിളങ്ങിയാണ് ഇന്ത്യന്‍ ടീമിലെത്തിയത്.
ഇന്ത്യ അണ്ടര്‍ 19 എ സ്‌ക്വാഡ്: വിഹാന്‍ മല്‍ഹോത്ര (ക്യാപ്റ്റന്‍), അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍), വാഫി കാച്ചി, വാന്‍ഷ് ആചാര്യ, വിനീത് വി കെ, ലക്ഷ്യ റായ്ചന്ദാനി, എ രപോലെ, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, അന്‍മോല്‍ജീത് സിംഗ്, മുഹമ്മദ് എനാന്‍, ഹെനില്‍ പട്ടേല്‍, അശുതോഷ് മഹിദ, ആദിത്യ റാവത്ത്, മുഹമ്മദ് മാലിക്.
ഇന്ത്യ അണ്ടര്‍ 19 ബി സ്‌ക്വാഡ്: ആരോണ്‍ ജോര്‍ജ് (ക്യാപ്റ്റന്‍) വേദാന്ത് ത്രിവേദി (വൈസ് ക്യാപ്റ്റന്‍), യുവരാജ് ഗോഹില്‍, മൗല്യരാജ്‌സിംഗ് ചാവ്ദ, രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് സിംഗ്, അന്‍വയ് ദ്രാവിഡ്, ആര്‍ എസ് ആംബ്രിഷ്, ബി കെ കിഷോര്‍, നമന്‍ പുഷ്പക്, , ഹേംചുദേശന്‍, ഉദ്ദവ് മോഹന്‍, ഇഷാന്‍ സൂദ്, ഡി ദീപേഷ്, രോഹിത് കുമാര്‍ ദാസ് (സിഎബി).




