- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു ഔട്ട്, കിഷന് ഇന്‍! തിരുവനന്തപുരത്ത് സഞ്ജുവിനെ സാക്ഷിയാക്കി ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ട്; 42 പന്തില്‍ കന്നി സെഞ്ച്വറിയുമായി ടീമിലെ സ്ഥാനം ഉറപ്പിച്ച് താരം; കാര്യവട്ടത്ത് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇഷാന്‍ കിഷന് സെഞ്ചുറി. സഞ്ജു സാംസണ്‍ തന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ കിഷന്‍ അവസരം മുതലാക്കി തകര്‍ത്തടിച്ചു. 42 പന്തില്‍ കിഷന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ താരത്തിന്റെ വിക്കറ്റ് നഷ്ടമായി. 103 റണ്‍സെടുത്ത താരത്തെ ജേക്കബ് ഡഫിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് പിടിച്ച് പുറത്തായി. സഞ്ജുവിനെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന മിന്നുന്ന പ്രകടനമാണ് ഇഷാന്‍ പുറത്തെടുത്തത്. കിഷന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ സൂര്യുകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫിയും കൈല്‍ ജാമിസണും ഒരോ വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സഞ്ജുവിന്റെ (6) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്‍കി. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. പിന്നാലെ കിഷന്‍ - സൂര്യ സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ 15-ാം ഓവറില്‍ സൂര്യ മടങ്ങി. സാന്റ്നറുടെ പന്തില്‍ സൂര്യയെ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുയായിരുന്നു. ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. എന്തായാലും സഞ്ജുവിന്റെ മടക്കം കിഷന്‍ ശരിക്കും മുതലെടുത്തു. ടി20 ക്രിക്കറ്റില്‍ കിഷന്റെ ആദ്യ സെഞ്ചുറിക്ക് 10 സിക്സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയുണ്ടായിരുന്നു. നേരത്തെ, മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ഇഷാന്‍ കിഷന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന്‍ അലന്‍, ജെയിംസ് നീഷം, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ തിരിച്ചെത്തി.


