കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ വിജയത്തുടക്കവുമായി മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ സ്‌കോട്ട്ലന്‍ഡിനെ 35 റണ്‍സിനാണ് വിന്‍ഡീസ് പരാജയപ്പെടുത്തിയത്. ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേര്‍ഡിന്‍രെ ഹാട്രിക് പ്രകടനവുമാണ് വിന്‍ഡീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സ്‌കോട്ട്ലന്‍ഡ്18.5 ഓവറില്‍ 147 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ വിന്‍ഡീസിന് 35 റണ്‍സിന്റെ ജയം.

വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിന്റെ ഹാട്രിക് പ്രകടനമാണ് സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റും നേടി. മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ഷെപ്പേര്‍ഡിന്റെ അഞ്ചുവിക്കറ്റ് നേട്ടം. സ്‌കോട്ട്ലന്‍ഡിനായി ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 24 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 42 റണ്‍സാണ് താരം നേടിയത്. ടോം ബ്രീസ് (35 റണ്‍സ്), ജോര്‍ജ് മുന്‍സി (19) എന്നിവരും പൊരുതി.

ഷെപ്പേര്‍ഡിന്റെ സ്പെല്ലാണ് കളിയുടെ ഗതി മാറ്റിയത്. മൈക്കല്‍ ലീസ്‌ക്, ഒലിവര്‍ ഡേവിഡ്സണ്‍, സുഫിയാന്‍ ഷരീഫ് എന്നിവരെ പൂജ്യത്തിന് പുറത്താക്കി ഷെപ്പേര്‍ഡ് 17-ാം ഓവറില്‍ ഹാട്രിക് നേടുകകൂടി ചെയ്തു. ഓവറിലാകെ നാലുവിക്കറ്റുകളാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 34 പന്തില്‍ 64 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍മാരായ ഷായ് ഹോപ്പും(19) ബ്രാന്‍ഡന്‍ കിംഗും(35) ചേര്‍ന്ന് 54 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്(13 പന്തില്‍ 26*), നായകന്‍ റോവ്മാന്‍ പവല്‍(14 പന്തില്‍ 24) എന്നിവരും വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്റെ തീരുമാനം തുടക്കത്തില്‍ ശരിയാണെന്ന് തോന്നിച്ചെങ്കിലും, മധ്യനിരയില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ നടത്തിയ ബാറ്റിങ് വിസ്മയമാണ് വിന്‍ഡീസിനെ ശക്തമായ നിലയിലെത്തിച്ചത്. നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് വിന്‍ഡീസിന്റെ സമ്പാദ്യം.

36 പന്തില്‍ 6 സിക്സറുകളുടെയും 2 ഫോറിന്റെയും അകമ്പടിയോടെ 64 റണ്‍സ് നേടി ഹെറ്റ്മയര്‍ ടീമിന്റെ ടോപ് സ്‌കോററായി. ഓപ്പണിങ്ങില്‍ 30 പന്തില്‍ 35 റണ്‍സുമായി ബ്രാന്‍ഡന്‍ കിങ് ഭേദപ്പെട്ട തുടക്കം നല്‍കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 13 പന്തില്‍ 26 റണ്‍സ് നേടി. 14 പന്തില്‍ 24 റണ്‍സുമായി റോവ്മാന്‍ പവലും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചതോടെ ടീം ഭേദപ്പെട്ട നിലയിലെത്തി. സ്‌കോട്ട്‌ലന്‍ഡിനായി ബ്രാഡ് ക്യൂറി രണ്ട് വിക്കറ്റുകള്‍ നേടി. ഒലിവര്‍ ഡേവിഡ്സണ്‍, മൈക്കല്‍ ലീസ്‌ക്, സുഫിയാന്‍ ഷരീഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.