മുംബൈ: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ ഞെട്ടിച്ച് യുഎസ്എ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടമായി. 12.4 ഓവറില്‍ 77 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് നഷ്ടമായത്. പവര്‍പ്ലേയില്‍ തന്നെയാണ് നാലു വിക്കറ്റുകളും വീണത്. ആറാം ഓവറില്‍ മാത്രം മൂന്നു വിക്കറ്റ് വീണു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, മൂന്നമനായി ഇറങ്ങിയ തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായത്.

ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ അലി ഖാന് വിക്കറ്റ് സമ്മാനിച്ചാണ് അഭിഷേക് പുറത്തായത്. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്. ഗൗതം ഗംഭീര്‍,ആശിഷ് നെഹ്‌റ, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുന്‍പ് ഇങ്ങനെ പുറത്തായവര്‍. ഇതിനു പിന്നാലെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി.

രണ്ടാം വിക്കറ്റില്‍ ഇഷാനും തിലകും ചേര്‍ന്ന് വമ്പന്‍ അടികളുമായി ഇന്നിങ്‌സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവര്‍ എറിയാന്‍ എത്തിയ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. രണ്ടാം പന്തില്‍ ഇഷാന്‍ കിഷനെ(16 പന്തില്‍ 20) വീഴ്ത്തിയ ഷാഡ്ലി, അഞ്ചാം പന്തില്‍ തിലകിനെയും (16 പന്തില്‍ 25), ആറാം പന്തില്‍ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റണ്‍സിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4ന് 46 എന്ന നിലയിലായി ഇന്ത്യ. ഇതിനു ശേഷം സൂര്യകുമാര്‍ യാദവ്- റിങ്കു സിങ് സഖ്യം അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നെങ്കിലും 12-ാം ഓവറില്‍ റിങ്കുവിനെ മുഹമ്മദ് മൊഹ്സിനും 13-ാം ഓവറില്‍ ഹാര്‍ദിക്കിനെ ഹര്‍മീത് സിങ്ങും മടക്കുകയായിരുന്നു. സൂര്യയ്ക്കൊപ്പം അക്ഷര്‍ പട്ടേലാണ് നിലവില്‍ ക്രീസില്‍.

ആറാം ഓവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. രണ്ടാം പന്തില്‍ ഇഷാന്‍ കിഷനും (16 പന്തില്‍ 20), അഞ്ചാം പന്തില്‍ തിലക് വര്‍യും (16 പന്തില്‍ 25), ആറാം പന്തില്‍ ശിവം ദുബെയും (0) വീണതോടെ ഇന്ത്യ ആറ് ഓവറില്‍ നാലിന് 46 റണ്‍സെന്ന നിലയിലേക്ക് വീണു.

പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും സ്‌കോര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടി. 12-ാം ഓവറില്‍ റിങ്കു സിങ്ങും വീണതോടെ ഇന്ത്യ അഞ്ചിന് 72 റണ്‍സെന്ന നിലയിലായി. 14 പന്തില്‍ നിന്ന് ആറു റണ്‍സ് മാത്രമായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക്കിനും പിടിച്ചുനില്‍ക്കാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സുമായി ഹാര്‍ദിക് മടങ്ങിയതോടെ ഇന്ത്യ ആറിന് 77 റണ്‍സെന്ന നിലയിലായി. ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അസുഖം കാരണം ജസ്പ്രീത് ബുംറ കളിക്കുന്നില്ല. സഞ്ജു സാംസണും പ്ലേയിങ് ഇലവനില്‍ ഇടംകിട്ടിയില്ല. വാഷിങ്ടണ്‍ സുന്ദറും ടീമിലില്ല.