- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതിയും കോഹ്ലിയും കിരീടം ചൂടി; പിന്നാലെ ആര്‍.സി.ബി വില്പനയ്ക്ക്? അദാനിയും പൂനാവാലയും ഒരുവശത്ത്; മറുവശത്ത് ലോക ഫുട്ബോള്‍ ഭീമന്മാര്; 16,300 കോടിയുടെ വമ്പന്‍ ഓഫറുമായി ഗ്ലാസേഴ്‌സ് കുടുംബം; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുമോ? ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റത്തിന് കളമൊരുങ്ങുന്നു!

ബംഗളൂരു: ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റത്തിന് വഴിയൊരുങ്ങുന്നു. പ്രീമിയര്‍ ലീഗ് ഭീമന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകളായ ഗ്ലാസേഴ്‌സ് (Glazers), റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (RCB) സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. ഏകദേശം 16,300 കോടി രൂപയുടെ വമ്പന്‍ ഓഫറാണ് ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവില്‍ ഡിയാഗോയുടെ ഉപകമ്പനിയായ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡിനാണ് ടീമിന്റെ ഉടമസ്ഥാവകാശം. ടീമിനെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ബംഗളൂരു ആസ്ഥാനമായുള്ള ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ അവര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസേഴ്‌സിന് പുറമെ ഇന്ത്യയിലെ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളും ആര്‍.സി.ബിക്ക് വേണ്ടി വലവിരിച്ചിട്ടുണ്ട്. വിവിധ കമ്പനികളില്‍ നിന്ന് ടീമിനെ വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. പൂനാവാല, അദാനി, ജെ.എസ്.ഡബ്യു തുടങ്ങിയ കമ്പനികളെല്ലാം റോയല്‍ ചലഞ്ചേഴ്‌സിനെ വാങ്ങാനായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്ക് ബംഗളൂരുവിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിനെ വാങ്ങുന്നതിലും താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഐ.പി.എല്ലിന്റെ 19-ാം എഡിഷന്‍ പൂര്‍ത്തിയാകാതെ ഉടമസ്ഥാവകാശത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ബിസിനസ് ലോകത്തെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ആര്‍.സി.ബിയുടെ മൂല്യം കുതിച്ചുയരാന്‍ പ്രധാന കാരണം സമീപകാലത്തെ അവരുടെ മിന്നും പ്രകടനമാണ്. വനിതാ ഐ.പി.എല്ലില്‍ (WPL) സ്മൃതി മന്ദാനയുടെ നേതൃത്വത്തില്‍ ബംഗളൂരു കിരീടം ചൂടി. പുരുഷ ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തോടെ ടീമിന്റെ ബ്രാന്‍ഡ് വാല്യൂ ഇരട്ടിച്ചു.പുതിയ ഐ.പി.എല്‍ സീസണിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഉടമസ്ഥാവകാശ ചര്‍ച്ചകള്‍ക്കിടയിലും കിരീടം നിലനിര്‍ത്തുക എന്നതാകും കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള പ്രധാന ലക്ഷ്യം.


