- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് നേടിയാല്‍ ഇന്ത്യക്ക് എത്ര കോടി കിട്ടും? കിരീടം നേടുന്ന ടീമിന് 27.48 കോടി രൂപ സമ്മാനത്തുക; രണ്ടാം സ്ഥാനക്കാര്‍ക്കും കൈനിറയെ പണം; സ്പോണ്‍സര്‍ഷിപ്പ് വരുമാനം തുണച്ചതോടെ സമ്മാനത്തുകയില്‍ 20 ശതമാനം വര്‍ധനവ്

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അല്‍പ സമയത്തിനകം തുടക്കമാകും. ഇന്ത്യ കിരീടം നിലനിര്‍ത്തുമോ, അതോ ന്യൂസിലന്‍ഡ് കന്നി കിരീടം നേടുമോ. മത്സര ഫലം എന്തായാലും കലാശപ്പോരില്‍ വിജയിക്കുന്നവരെ ഇത്തവണ കാത്തിരിക്കുന്നത് റെക്കോര്‍ഡ് തുകയാണ്. 2024-ലെ ലോകകപ്പിനേക്കാള്‍ 20 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ സമ്മാനതുകയില്‍ ഐസിസി വരുത്തിയിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പില്‍ ആകെ 13.5 മില്യണ്‍ ഡോളര്‍(ഏകദേശം 112 കോടിയിലധികം രൂപ) ആണ് സമ്മാനത്തുകയായി ഐസിസി നല്‍കുന്നത്.
ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിപ്പിച്ച് ഇത്തവണ 13.5 ദശലക്ഷം ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. അതായത് ഏകദേശം 120 കോടി ഇന്ത്യന്‍ രൂപയാണ് ഇത്തവണ ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക. അതായത് 2024-ലെ ടൂര്‍ണമെന്റിനെ അപേക്ഷിച്ച് സമ്മാനത്തുകയില്‍ 20 ശതമാനം വര്‍ധനവ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാന്‍ കാരണമായത്.
കിരീടം നേടുന്ന ടീമിന് ഏകദേശം 27.48 കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 14.65 കോടി രൂപയുമാണ് ലഭിക്കുക. സെമിഫൈനലില്‍ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും 7.24 കോടി രൂപ വീതം ലഭിക്കും. സൂപ്പര്‍ എട്ടിലെത്തി പുറത്തായ ടീമുകള്‍ക്ക് ഏകദേശം 3.48 കോടി രൂപ വീതമാണ് ലഭിക്കുക.
സെമിയില്‍ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സൂപ്പര്‍ 8-ല്‍ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനാത്തുകയായി നല്‍കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്കും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ 12 ടീമുകള്‍ക്ക് 250,000 ഡോളര്‍(ഏകേദശം 2.29 കോടി രൂപ) സമ്മാനമായി ലഭിക്കും. ലോകകപ്പില പങ്കെടുത്ത 20 ടീമുകള്‍ക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന രീതിയിലാണ് ഐസിസി സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.
ഐസിസിയുടെ ഔദ്യോഗിക സമ്മാനത്തുകയ്ക്ക് പുറമെ, ദേശീയ ക്രിക്കറ്റ് ബോര്‍ഡുകള്‍ ടീമുകള്‍ക്ക് അധിക ബോണസും നല്‍കാറുണ്ട്. ഉദാഹരണത്തിന്, 2024-ല്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ബിസിസിഐ ടീമിന് 125 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചിരുന്നു. 2026-ലും സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിജയിക്കുകയാണെങ്കില്‍ സമാനമായ പാരിതോഷികം പ്രതീക്ഷിക്കാം.


