- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരെ കളിക്കാൻ വയ്യാ..; അവൻ ടീമിൽ ഇടം നേടാൻ പോലും അർഹതയില്ല; പരമ്പരയിൽ നാണംകെട്ടാണ് തോറ്റത്; അഫ്രീദിയെ കണക്കിന് വിമർശിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ

കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റിലെ സൂപ്പർ പേസർ ഷഹീൻ ഷാ അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നിലവിലെ പ്രകടനം വെച്ചുനോക്കിയാൽ ഷഹീൻ അഫ്രീദി പാകിസ്താൻ്റെ ട്വന്റി-20 ടീമിൽ പോലും സ്ഥാനമർഹിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു കാലത്ത് ടീമിൻ്റെ കുന്തമുനയായിരുന്ന ഷഹീൻ്റെ ഇപ്പോഴത്തെ ഫോം പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഷഹീൻ അഫ്രീദിയെ വീണ്ടും ട്വന്റി-20 ടീമിൻ്റെ ക്യാപ്റ്റനാക്കണമെന്ന തരത്തിൽ ചിലർ കാമ്പയിൻ നടത്തുന്നുണ്ടെന്നും എന്നാൽ ക്യാപ്റ്റനാകുന്ന കാര്യം പോയിട്ട് ടീമിൽ ഇടം ലഭിക്കാൻ പോലും ഷഹീൻ ഇപ്പോൾ യോഗ്യനല്ലെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ഷഹീൻ്റെ പ്രകടനം വളരെ മോശമായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും നാല് വിക്കറ്റുകൾ മാത്രമാണ് താരം വീഴ്ത്തിയത്. സ്പെല്ലുകളിൽ കൃത്യമായ താളം കണ്ടെത്താൻ ഷഹീന് കഴിയുന്നില്ല.
പരിക്കിന് ശേഷം തിരിച്ചെത്തിയ ഷഹീൻ്റെ പന്തുകൾക്ക് പഴയ വേഗതയോ മൂർച്ചയോ ഇല്ലെന്ന വിമർശനം നേരത്തെ തന്നെയുണ്ട്. നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തുന്നതിൽ താരം പരാജയപ്പെടുന്നത് പാകിസ്താൻ ബൗളിംഗ് നിരയെ മൊത്തത്തിൽ ബാധിക്കുന്നു.
പഴയ പ്രതാപം നഷ്ടമായി: ഷഹീൻ്റെ കാലം കഴിഞ്ഞുവെന്നാണ് റാഷിദ് ലത്തീഫ് സൂചിപ്പിക്കുന്നത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്നും പഴയ പ്രതാപം മാത്രം നോക്കി ഷഹീനെ ടീമിൽ നിലനിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.


