- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; ഇനിയും സംഭാവനകള്‍ നല്‍കാനുള്ള കഴിവ് ഉണ്ടെന്നാണ് കരുതിയത്; പക്ഷേ എല്ലാം ഇങ്ങനെ അവസാനിക്കുന്നു; അന്താരാഷ്ട്ര കരിയര്‍ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ നിരാശ തോന്നുന്നു': വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് ഓപ്പണര്‍ മാര്‍ട്ടില്‍ ഗപ്റ്റില്‍
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 38-കാരനായ ക്രിക്കറ്റ് താരം 2009-ല്‍ ആരംഭിച്ച ശ്രദ്ധേയമായ ഒരു കരിയറിന് ആണ് തിരശ്ശീല വീഴുന്നത്. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്-ബോള്‍ കളിക്കാരിലൊരാളായ ഗുപ്റ്റില്‍ ബ്ലാക്ക്ക്യാപ്സിനായി എല്ലാ ഫോര്‍മാറ്റുകളിലുമായി 367 മത്സരങ്ങള്‍ കളിച്ചു. മൂന്ന് വര്‍ഷത്തോളമായി താരം കിവീസിന് വേണ്ടി കളിച്ചിട്ട്. ദേശീയ ടീമിലേക്ക് തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തിന് അവസരം ലഭിച്ചില്ല.
ഇതിന്റെ നിരാശ മറച്ചു വയ്ക്കാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നതില്‍ നിരാശ തോന്നുന്നു. ന്യൂസിലന്‍ഡിനായി ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ബ്ലാക്ക് ക്യാപ്സിനു ഇനിയും സംഭാവനകള്‍ നല്‍കാനുള്ള കഴിവ് ഉണ്ടെന്നാണ് കരുതിയത്. പക്ഷേ എല്ലാം ഇങ്ങനെ അവസാനിക്കുന്നു. പക്ഷേ താന്‍ മുന്നോട്ടു തന്നെ പോകുമെന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
47 ടെസ്റ്റുകളില്‍ നിന്നായി 2586 റണ്‍സ്. 3 സെഞ്ചുറികളും 17 അര്‍ധ ശതകങ്ങളും. മികച്ച സ്‌കോര്‍ 189 റണ്‍സ്. 198 ഏകദിനത്തില്‍ നിന്നു 7346 റണ്‍സ്. 18 ശതകങ്ങളും 39 അര്‍ധ സെഞ്ചുറികളും. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടമുള്ള താരം കൂടിയാണ് ഗപ്റ്റില്‍. പുറത്താകാതെ 237 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടി20യിലും രണ്ട് സെഞ്ചുറികള്‍. 122 മത്സരങ്ങളില്‍ നിന്നു 3531 റണ്‍സ്. 20 അര്‍ധ സെഞ്ചുറികളും കരിയറില്‍ നേടി.
ലോക ക്രിക്കറ്റിലെ പ്രതിഭാധനനായ ഓപ്പണര്‍മാരില്‍ ഒരാളായാണ് ഗപ്റ്റിലിനെ വിലയിരുത്തുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റിലാണ് താരം കൂടുതല്‍ തിളങ്ങിയത്. 2016ലാണ് താരം ന്യൂസിലന്‍ഡിനായി അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട് പരിമിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ 2022നു ശേഷം താരം കിവികള്‍ക്കായി കളിച്ചിട്ടില്ല.